Advertisement

‘ബഹുമാന്യ നേതാവ് എക്കാലവും ഓര്‍മിക്കപ്പെടും’; ഷിന്‍സോ ആബെയെ അനുസ്മരിച്ച് ഐക്യരാഷ്ട്രസഭ

July 9, 2022
3 minutes Read

കൊല്ലപ്പെട്ട മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് ഐക്യരാഷ്ട്രസഭ. ഷിന്‍സോ ആബെയുടേയും അംഗോളന്‍ മുന്‍ പ്രസിഡന്റ് ജോസ് എഡ്വാര്‍ഡോ ഡോസ് സാന്റോസിനും മരണത്തിന്റെ ദുഃഖസൂചകമായി യു എസ് സുരക്ഷാ കൗണ്‍സില്‍ ഒരു മിനിറ്റ് മൗനം ആചരിച്ചു. ആബെയുടെ കുടുംബത്തിന്റെ അഗാധമായ ദുഃഖത്തില്‍ പങ്കുചേരുകയാണെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയ ഗുട്ടെറസ് പ്രസ്താവനയിലൂടെ അറിയിച്ചു. (UN Pays Tribute To Assassinated Former Japanese PM Shinzo Abe)

ജപ്പാന്റെ ബഹുമാന്യനായ നേതാവും ബഹുരാഷ്ട്രവാദത്തിന്റെ സംരക്ഷകനും ഐക്യരാഷ്ട്രസഭയുടെ സുഹൃത്തുമായ ആബെ എക്കാലവും സ്മരിക്കപ്പെടുമെന്ന് പ്രസ്താനയിലൂടെ യു എന്‍ സെക്രട്ടറി ജനറല്‍ അറിയിച്ചു.

ജപ്പാനിലെ നാരയില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് ഇന്നലെ വെളുപ്പിന് ആബെയ്ക്ക് നെഞ്ചില്‍ വെടിയേറ്റത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുന്നതിനിടെയാണ് മരണപ്പെട്ടത്.2020 ഓഗസ്റ്റിലാണ് ഷിന്‍സോ ആബെ പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്.

Read Also: യു കെയിലെ ഏറ്റവും ജനപ്രിയമായ ആണ്‍പേര് മുഹമ്മദ്; ഇത്തവണ ‘ഒലിവിയ’യെ മറികടന്ന് ‘ലില്ലി’

ഷിന്‍സോ ആബെയെ വെടിവെച്ചത് നാവിക സേന മുന്‍ അംഗം യാമാഗാമി തെത്സൂയയെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിവെച്ച ശേഷവും സംഭവ സ്ഥലത്ത് കൂസലില്ലാതെ പ്രതിയുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. പ്രതിയായ യാമാഗാമി തെത്സൂയ പൊലീസ് കസ്റ്റഡിയിലാണ്.സംഭവത്തെക്കുറിച്ച് നയതന്ത്രപ്രതിനിധിയോട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും വിവരങ്ങള്‍ അന്വേഷിച്ചു. പരമോന്നത ബഹുമതി പത്മവിഭൂഷണ്‍ നല്‍കി ഇന്ത്യ ഷിന്‍സോ ആബെയെ ആദരിച്ചിട്ടുണ്ട്.

പരമോന്നത ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി ഇന്ത്യ ഷിന്‍സോ ആബെയെ ആദരിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ജപ്പാനില്‍ എത്തിയിട്ടുണ്ട്. ഇന്ത്യയുമായി എക്കാലത്തും അടുത്ത സൗഹൃദം പുലര്‍ത്തിയ വ്യക്തി കൂടിയാണ് ആബെ. ഇന്ത്യയുമായുള്ള എല്ലാ ബന്ധത്തിനും അടിയുറച്ച പിന്തുണ നല്‍കിയിട്ടുണ്ട് ഷിന്‍സോ ആബെ.

Story Highlights: UN Pays Tribute To Assassinated Former Japanese PM Shinzo Abe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top