വയനാട് മുട്ടില്‍ വാര്യാട് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മൂന്നു പേര്‍ മരിച്ചു

വയനാട് മുട്ടില്‍ വാര്യാട് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മൂന്നു പേര്‍ മരിച്ചു. വയനാട് പുല്‍പ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുന്‍ എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ ചികിത്സയില്‍. അഞ്ചു പേരായിരുന്നു കാറിലുണ്ടായിരുന്നത്.
ഇന്ന് രാവിലെ 6.30ടെയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പാലക്കാട് നിന്ന് വിനോദയാത്രക്കായി എത്തിയ സംഘം സുഹൃത്തിന്റെ വീട്ടില്‍ നിന്നും മടങ്ങവെയാണ് അപകടമെന്നാണ് വിവരം. പരിക്കേറ്റ രണ്ട് പേരെ കല്‍പ്പറ്റയിലെ ആശുപത്രിയിലേക്ക് മാറ്റി. അവരുടെ പരിക്ക് ഗുരുതരമല്ല.
Story Highlights: wayanad muttil car accident
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here