ദൈവത്തിൽ സ്വയം സമർപ്പിച്ചവർക്ക് സകല സൃഷ്ടികളോടും സ്നേഹമുണ്ടാകും; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ദൈവത്തിൽ സ്വയം സമർപ്പിച്ചവർക്ക് സകല സൃഷ്ടികളോടും സ്നേഹവും കാരുണ്യവും ഉണ്ടാകുമെന്ന് ഈദ് സന്ദേശത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഐക്യത്തിനും സാമുദായിക സൗഹാർദത്തിനും പ്രാധാന്യം നൽകണം. ആചാരങ്ങൾക്കപ്പുറം ആഘോഷങ്ങളെല്ലാം ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും അടയാളമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ( Governor Arif Mohammad Khan’s Eid Message )
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഈദ് ഗാഹിനായി കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദിലെത്തി. ഗവർണർ ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളി കൂടിയായ ചേരമാൻ മസ്ജിദ് സന്ദർശിക്കും. ഇന്ത്യയിലെ തന്നെ ജുംആ നമസ്കാരം ആദ്യമായി നടന്ന പള്ളിയാണിത്. ക്രിസ്തുവർഷം 629ലാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടത്.
Read Also: കേരളത്തിലെ ഉന്നത വിദ്യാഭ്യാസം മോശം; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ഇന്ത്യൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാം ഭരണ കാലയളവിൽ ഇവിടം സന്ദർശിച്ചിട്ടുണ്ട്. അറബ് നാട്ടിൽ നിന്നും വന്ന മാലിക് ഇബ്നു ദിനാർ ആണ് പള്ളി പണികഴിപ്പിച്ചത്. കേരളീയ വാസ്തു ശില്പകലയുടെ മാതൃകയിലാണ് പള്ളി അന്ന് പണിതത്. എന്നാൽ ഇന്ന് വളരെയേറേ മാറ്റം വന്നിട്ടുണ്ട്. എന്നാലും പഴയ ക്ഷേത്രക്കുളങ്ങളെ അനുസ്മരിപ്പിക്കുന്ന കുളം ഇന്നും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
Story Highlights: Governor Arif Mohammad Khan’s Eid Message
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here