കാസർഗോഡ് വെള്ളരിക്കുണ്ട് കല്ലപ്പള്ളിയിൽ വീണ്ടും നേരീയ ഭൂചലനം

കാസർഗോഡ് വെള്ളരിക്കുണ്ട് കല്ലപ്പള്ളിയിൽ വീണ്ടും നേരീയ ഭൂചലനം. ഇന്ന് രാവിലെ 6.23 ന് വലിയ ശബ്ദത്തോടുകൂടിയ പ്രകമ്പനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കർണാടക അതിർത്തി മേഖലയായ കല്ലപ്പള്ളിയിൽ രണ്ടാം തവണയാണ് ഭൂചലനം അനുഭവപ്പെടുന്നത്. ( Kasaragod earthquake again )
കഴിഞ്ഞ മാസം 28നും പാണത്തൂർ, കല്ലെപ്പള്ളി, പനത്തടി, റാണിപുരം തുടങ്ങിയ സ്ഥലങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. എന്നാൽ അന്നും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല.
Story Highlights: Kasaragod earthquake again
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here