വിരമിക്കൽ സൂചന നൽകി ആരോൺ ഫിഞ്ച്

വിരമിക്കൽ സൂചന നൽകി ഓസ്ട്രേലിയൻ പരിമിത ഓവർ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ഈ വർഷം നാട്ടിൽ നടക്കുന്ന ടി-20 ലോകകപ്പിനു ശേഷം വിരമിക്കുമെന്നാണ് ഫിഞ്ച് സൂചിപ്പിച്ചിരിക്കുന്നത്. എല്ലാം വിചാരിക്കുന്നതുപോലെ നടന്നാൽ എല്ലാത്തിനും അവസാനമാവുമെന്ന് ഫിഞ്ച് പറഞ്ഞതായി ഓസീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ ടി-20 ലോക ചാമ്പ്യന്മാരാണ് ഓസ്ട്രേലിയ. (aaron finch retire t20 world cup)
കഴിഞ്ഞ ടി-20 ലോകകപ്പ് സെമിഫൈനലിൽ പാകിസ്താനെതിരെ മാസ്മരിക പ്രകടനം നടത്തിയ മാത്യു വെയ്ഡും വെടിക്കെട്ട് ഓപ്പണർ ഡേവിഡ് വാർണറും ലോകകപ്പിനു ശേഷം കളി മതിയാക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Read Also: അവിശ്വസനീയം; ഓസ്ട്രേലിയക്കെതിരെ ഇന്നിംഗ്സ് ജയവുമായി ശ്രീലങ്ക
ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ശ്രീലങ്ക ഇന്നിംഗ്സ് ജയം കുറിച്ചു. ഇന്നിംഗ്സിനും 39 റൺസിനുമാണ് ശ്രീലങ്കയുടെ ജയം. രണ്ടാം ഇന്നിംഗ്സിൽ 190 റൺസ് ലീഡ് വഴങ്ങി ഇറങ്ങിയ ഓസ്ട്രേലിയ 151 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ശ്രീലങ്കക്കായി കന്നി ടെസ്റ്റിനിറങ്ങിയ പ്രബാത് ജയസൂര്യ രണ്ട് ഇന്നിംഗ്സിലും ആറ് വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 364 റൺസെടുത്ത് ഓൾഔട്ടായിരുന്നു. സ്റ്റീവ് സ്മിത്ത് (145), മാർനസ് ലബുഷെയ്ൻ (104) എന്നിവരാണ് ഓസീസിനായി തിളങ്ങിയത്. മറുപടി ബാറ്റിംഗിൽ ശ്രീലങ്ക 554 റൺസെടുത്ത് ഓളൗട്ടായി. ദിനേഷ് ഛണ്ഡിമലിൻ്റെ (206) കന്നി ഇരട്ട സെഞ്ചുറിയാണ് ശ്രീലങ്കയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ക്യാപ്റ്റൻ ദിമുത് കരുണരത്നെ (86), കുശാൽ മെൻഡിസ് (85), കമിന്ദു മെൻഡിസ് (61), ആഞ്ചലോ മാത്യൂസ് (52) എന്നിവരും ശ്രീലങ്കക്കുവേണ്ടി തിളങ്ങി. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ചീട്ടുകൊട്ടാരം പോലെ തകർന്നു. 32 റൺസെടുത്ത മാർനസ് ലബുഷെയ്ൻ ടോപ്പ് സ്കോററായപ്പോൾ ഓസീസ് നിരയിൽ ആകെ 6 പേരാണ് ഇരട്ടയക്കം കടന്നത്.
Story Highlights: aaron finch retire t20 world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here