Advertisement

‘ന്യായീകരണ പരമ്പരയിൽ അടുത്ത വ്യക്തിക്കായി കാത്തിരിക്കുന്നു’; പരോക്ഷ വിമർശനവുമായി അതിജീവിതയുടെ കുടുംബം

July 11, 2022
2 minutes Read
kochi actress attack survivor family fb post

നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ അതജീവിതയുടെ കുടുംബം. പറഞ്ഞുപോയ വാക്കുകളാൽ ജീവിച്ച് മരിക്കുകയാണ് ചിലരെന്ന് പോസ്റ്റിൽ പരോക്ഷമായി വിമർശിക്കുന്നു. ന്യായീകരണ തൊഴിലാളികളായി എത്തുന്നവരോട് സഹതാപം മാത്രമാണെന്നും കാലങ്ങളായി അവർ കെട്ടിപ്പടുത്ത വ്യക്തിത്വമാണ് ഒറ്റ പ്രസ്താവനകൊണ്ട് തകർന്നടിയുന്നതെന്ന് അവർ അറിയുന്നില്ലെന്നും ആർ ശ്രീലേഖയുടെ പേരെടുത്ത് പരാമർശിക്കാത്ത പോസ്റ്റിൽ കുടുംബം വ്യക്തമാക്കുന്നു. ( kochi actress attack survivor family fb post )

ഒരുപാട് മനുഷ്യരുടെ ഉള്ളിലാണ് ഇത്തരത്തിലുള്ളവർക്ക് മരണം സംഭവിക്കുന്നത്. ഇത്തരം നിലപാട് എടുക്കുന്നവരുടെ വ്യക്തിത്വഹത്യക്ക് പകരം അതിനേക്കാൾ വിലമതിപ്പുള്ള പ്രലോഭനങ്ങളുണ്ടാകാം. ഇത്തരക്കാരോട് സഹതാപം മാത്രമാണുള്ളത്. ന്യായീകരണ പരമ്പരയിൽ അടുത്ത വ്യക്തിക്കായി കാത്തിരിക്കുന്നുവെന്നും നടിയുടെ കുടുംബം പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

ആത്മഹത്യകൾ പലവിധമാണ് . ശാരീരികമായുള്ള ആത്മഹത്യയാണെങ്കിൽ അതവിടം കൊണ്ട് കഴിയും . ആത്മഹത്യ ചെയ്ത വ്യക്തിയ്ക്ക് പിന്നീടൊന്നും അറിയേണ്ടതില്ല , അതിനെ കുറിച്ച് ചിന്തിക്കേണ്ടതില്ല . മറിച്ച് , പറഞ്ഞുപോയ വാക്കുകൾകൊണ്ട് ജീവിച്ചു കൊണ്ട് മരണം അനുഭവിക്കുന്നതാണ് ഏറെ വേദനാജനകം . ഇവിടെ ന്യായീകരണ തൊഴിലാളികളായെത്തുന്നവരുടെ അവസ്ഥയെ കുറിച്ചാലോചിക്കുമ്പോൾ അവരോട് സഹതാപമാണ് തോന്നുന്നത് . കാലങ്ങളായി കെട്ടിപ്പടുത്ത വ്യക്തിത്വമാണ് ഒരു നിമിഷം കൊണ്ട് ഇനിയൊരിക്കലും പടുത്തുയർത്താനാകാത്ത വിധം തകർന്നടിയുന്നതെന്ന് ഇവർ തിരിച്ചറിയുന്നില്ല. ഒരുപാട് മനുഷ്യരുടെ മനസ്സിലാണ് അവർക്ക് അവർ ചിതയൊരുക്കുന്നത് . സംശയമുണ്ടെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ടവരോട് ചോദിച്ചു നോക്കൂ … അവർ പറയും അത് വേണ്ടിയിരുന്നില്ലെന്ന് . ഒരു പക്ഷെ അവരുടെ പ്രിയപ്പെട്ടവരുടെ വാക്കുകൾക്കപ്പുറം തന്റെ വ്യക്തിത്വഹത്യക്ക് പകരമായി അതിനേക്കാൾ വിലമതിക്കുന്ന മറ്റെന്തെങ്കിലും അവരെ പ്രലോഭിപ്പിക്കുന്നുണ്ടാകാം . അതായിരിക്കാം ഇത്തരമൊരു നീക്കത്തിന് അവർ വിധേയരാകുന്നതിന്റെ മനഃശ്ശാസ്ത്രവും . ശത്രുതയ്ക്ക് ഒരു തുല്യതയെങ്കിലും വേണമല്ലോ . സഹതാപമാണ് അതിനേക്കാൾ മ്ലേച്ഛമായ വികാരം . ന്യായീകരണപരമ്പരയിൽ അടുത്ത വ്യക്തിയ്ക്കായി കാത്തിരിക്കുന്നു.

Read Also: ‘നമ്പി നാരായണന് ശേഷം കേരള ചരിത്രത്തിൽ ഏറ്റവും വേട്ടയാടപ്പെട്ട വ്യക്തിയാണ് ദിലീപ്’ : രാഹുൽ ഈശ്വർ 

നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയെന്ന രീതിയിൽ ആയിരുന്നു മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ ശ്രീലേഖയുടെ പ്രതികരണം.

Story Highlights: kochi actress attack survivor family fb post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top