Advertisement

ജാതകം ചേരാത്തതിനെ തുടർന്ന് വിവാഹം മുടങ്ങി; യുവതി ആത്മഹത്യ ചെയ്തു

July 12, 2022
2 minutes Read

കാസർഗോഡ് ജാതകം ചേരാത്തതിനെ തുടർന്ന് വിവാഹം മുടങ്ങിതോടെ യുവതി ജീവനൊടുക്കി. ചെമ്മനാട് സ്വദേശിനി മല്ലികയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി ഇന്നലെയാണ് മരിച്ചത്. ജാതകം ചേരാത്തതിനെ തുടർന്ന് പ്രണയത്തിലായിരുന്ന കുമ്പള സ്വദേശിയുമായുള്ള വിവാഹത്തിന് ബന്ധുക്കൾ തടസം നിന്നിരുന്നു. ഇതേ തുടർന്നാണ് മല്ലിക ജൂൺ ഒന്നിന് വിഷം കഴിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബദിയടുക്കയിലെ ബന്ധു വീട്ടിൽ സംസ്കരിച്ചു.

Story Highlights: marriage ended after the horoscope did not match; The woman committed suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top