‘അന്ന് ദിലീപ് സാറിനെ ജനം കൂവി, ഇന്ന് ആ കൂവൽ ബൈജു പൗലോസിനാണ്’ : രാഹുൽ ഈശ്വർ

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷനെ വിമർശിച്ച് രാഹുൽ ഈശ്വർ. കേസിൽ ഒരു കടുക് മണിയുടെ സത്യം പോലും ഇല്ലെന്ന് രാഹുൽ ഈശ്വർ ട്വന്റിഫോറിനോട് പറഞ്ഞു. ( then crowd howled against dileep now against baiju poulose says rahul easwar )
‘അന്വേഷണ സംഘത്തിൽ ഒരു വിശ്വാസ്യതയും ഇല്ല. ഇത് പ്രോസിക്യൂഷനല്ല പ്രോസ്റ്റിറ്റിയൂഷനാണ് നടക്കുന്നതെന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ട്. 85 ദിവസം ഒരു മനുഷ്യനെ ജയിലിൽ കിടത്തി. പിന്നീട് കാവ്യയാണ് മാഡം എന്ന് പറയുന്നു. ഒരു കടുകുമണിയുടെ സത്യം പോലും ഈ കേസിൽ ഇല്ല. പൾസർ സുനിയുടെ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണ് എന്ന് ആർക്ക് വേണമെങ്കിലും കണ്ടാൽ മനസിലാകും’- രാഹുൽ ഈശ്വർ പറയുന്നു.
മുൻപ് സമാന ആക്രമത്തിനിരയായ സിനിമാ പ്രവർത്തകർ പരാതി നൽകാത്തതുകൊണ്ടാണ് ശ്രീലേഖ ഐപിഎസ് കേസെടുക്കാത്തതെന്നും നിലവിൽ അവരെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ആദ്യം ജനം ഈ സത്യം മനസിലാക്കിയില്ലെന്നും അതുകൊണ്ടാണ് പ്രതി ദിലീപിന് അന്ന് കൂവൽ കിട്ടിയതെന്നും രാഹുൽ ഈശ്വർ പറയുന്നു.
Story Highlights: then crowd howled against dileep now against baiju poulose says rahul easwar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here