Advertisement

തൃശൂർ വെറ്റർനറി സർവകലാശാല ഫാമിന്റെ പണിമുടക്ക് തുടരുന്നു; പക്ഷിമൃഗാദികളുടെ പരിചരണം ഏറ്റെടുത്തു വിദ്യാർത്ഥികൾ

July 12, 2022
2 minutes Read

തൃശൂർ വെറ്റർനറി സർവകലാശാല ഫാമിന്റെ ദൈനന്തിനെ പ്രവർത്തനങ്ങളെ ബാധിക്കും വിധം തൊഴിലാളികളുടെ പണിമുടക്ക് തുടരുന്നു. കഴിഞ്ഞ നാല് ദിവസമായി ഫാമിലെ പക്ഷിമൃഗാദികളുടെ പരിചരണം നടത്തുന്നത് വിദ്യാർത്ഥികളാണ്. സമരം മൃഗങ്ങളോടുള്ള ക്രൂരതയാണെന്ന് സർവകാലാശാല അധികൃതർ വാദിക്കുമ്പോൾ തൊഴിലാളികളുടെ വർക്ക് നോംസ് പാലിക്കാത്ത സാഹചര്യത്തിലാണ് സമരമെന്നാണ് തൊഴിലാളി സംഘടനകളുടെ മറുപടി ( Thrissur Veterinary University farm strike continues ).

കഴിഞ്ഞ ശനിയാഴ്ച മുതലാണ് ഐഎൻടിയുസി, സിഐടിയു തൊഴിലാളികൾ ഫാമിൽ ജോലിക്ക് കയറാതെ സമരം തുടങ്ങിയത്. ഇതോടെ പക്ഷിമൃഗാദികളുടെ പരിചരണം പ്രതിസന്ധിയിലായി. അധിക ജോലി ഏൽപ്പിച്ചതിനെ തുടർന്ന് പ്രതിഷേധിച്ച ജീവനക്കാരനെ
മറ്റൊരിടത്തേക്ക് മാറ്റിയതാണ് തൊഴിലാളികളുടെ പ്രതിഷേധത്തിന് കാരണം. സമരം മൃഗങ്ങളോടുള്ള ക്രൂരതയാണെന്നും വിദ്യാർത്ഥികളെ ഉപയോഗിച്ചാണ് ഫാമിൽ പരിചരണം നടത്തുന്നതെന്നും ഫാമിന്റെ ചുമതലയുള്ള പ്രഫസർ ശ്യാം മോഹൻ പറഞ്ഞു.

നിയമാനുസൃതമായി നോട്ടീസ് നൽകിയാണ് സമരം നടത്തിയതെന്നും തൊഴിലാളികളെ സമരത്തിലേക്ക് തള്ളിവിട്ടത് സർവകലാശാല അധികൃതരാണെന്നും തൊഴിലാളി സംഘടനകളും കുറ്റപ്പെടുത്തുന്നു. തൊഴിലാളി സംഘടനകൾ ഫാമിൽ പ്രകടനം നടത്തി. അതേസമയം പ്രശ്നപരിഹാരത്തിനുള്ള ചർച്ചകൾ തുടരുന്നുണ്ട്.

Story Highlights: Thrissur Veterinary University farm strike continues

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top