‘നാട്ടിലെ ജീവിതത്തെക്കാൾ നല്ലത് ഇവിടുത്തെ ജയിൽ’; തിരിച്ചുപോകാൻ കൂട്ടാക്കാതെ ദക്ഷിണകൊറിയയിൽ പിടിയിലായ ഉത്തരകൊറിയൻ മുക്കുവർ

തിരിച്ചുപോകാൻ കൂട്ടാക്കാതെ ദക്ഷിണകൊറിയയിൽ പിടിയിലായ ഉത്തരകൊറിയൻ മുക്കുവർ. ദക്ഷിണകൊറിയയിൽ പിടിയിലായ രണ്ട് മത്സ്യത്തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങാൻ കൂട്ടാക്കാതിരുന്നത്. ഇവരെ നിർബന്ധപൂർവം തിരികെ അയക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. 2019ൽ നടന്ന സംഭവത്തിൻ്റെ ചിത്രങ്ങൾ ചൊവ്വാഴ്ചയാണ് പുറത്തുവന്നത്.
എൻകെ ന്യൂസ് പുറത്തുവിട്ട 10 ചിത്രങ്ങളാണ് ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുന്നത്. തിരികെ പോവാതിരിക്കാൻ തങ്ങളെക്കൊണ്ടാവുന്നതുപോലെ അവർ ശ്രമിക്കുകയാണെന്ന് രാഷ്ട്രീയ നേതാക്കൾ പറയുന്നു. ഉത്തരകൊറിയയിലെ ജീവിതം അത്ര മാത്രം ദുസ്സഹമാണെന്നും അതിനെക്കാൾ നല്ലത് ദക്ഷിണകൊറിയയിലെ ജയിലാണെന്ന തിരിച്ചറിവ് ഞെട്ടിക്കുന്നതാണെന്നും അവർ പറയുന്നു. അവരെ നിർബന്ധപൂർവം തിരിച്ചയച്ചത് കൊലപാതകം പോലെയാണെന്നും വിമർശനങ്ങളുയരുന്നു.
Story Highlights: North Korean fisherman resisted to go bak
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here