മദ്യപാനത്തിനിടെ തർക്കം; 45കാരനെ ബ്ലൈഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം

തൃശൂരില്‍ പണം പങ്കിട്ട് മദ്യം വാങ്ങി കഴിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തില്‍ 45കാരനെ ബ്ലൈഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. തരൂര്‍ സ്വദേശി പ്രകാശനെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വാമനപുരം സ്വദേശി റെജികുമാര്‍ പിടിയിലായി.
കയ്യില്‍ കരുതിയ ബ്ലേഡുകൊണ്ടായിരുന്നു ആക്രമണം. പ്രകാശൻ സുഹൃത്ത് ഷിനുവുമൊത്ത് ശക്തന് നഗറിലെ ഔട്ട്ലെറ്റില് നിന്ന് മദ്യംവാങ്ങി.
ഇതില്‍ പങ്കുകാരനായാണ് റെജികുമാര്‍ എത്തിയത്.
ഒഴിഞ്ഞ ഷോപ്പിംഗ് മാളിന് പിറകില്‍ വച്ച് മൂന്ന് പേരും ചേര്‍ന്ന് മദ്യപിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഷിനുവും റെജികുമാറും തമ്മിൽ അടിയുണ്ടായത്. പിടിച്ചുമാറ്റാനുള്ള ശ്രമത്തിനിടെയാണ് റെജികുമാര്‍ ബ്ലേഡ് ഉപയോഗിച്ച് പ്രകാശന്റെ കഴുത്ത് മുറിച്ചത്. പൊലീസ് കേസെടുത്തു.
Story Highlights: An attempt was made to kill a 45-year-old man
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here