കുഴൽമന്ദത്തെ സച്ചിൻ അഭിമാനമാണ്; ഫെയ്സ്ബുക്ക് പോസ്റ്റുമായി ഷാഫി പറമ്പിൽ

രണ്ട് കാലുകൾക്കും അസുഖം ബാധിച്ചതിനാൽ 3 വർഷമായി നടക്കാൻ കഴിയാത്ത സച്ചിന് ഇലക്ട്രോണിക്ക് വീൽ ചെയർ നൽകിയ വിവരം ഫെയ്സ്ബുക്കിൽ പങ്കുവെച്ച് ഷാഫി പറമ്പിൽ എം.എൽ.എ. ക്യാൻസർ രോഗികൾക്ക് നൽകാനായി മുടി നീട്ടി വളർത്തിയ സച്ചിനെ ഷാഫി പറമ്പിൽ അഭിനന്ദിക്കുകയും ചെയ്തു. ഖത്തർ ഇൻകാസ് യൂത്ത് വിംഗിന്റെ സഹായത്തോടെയാണ് സച്ചിന് ഇലക്ട്രോണിക്ക് വീൽ ചെയർ നൽകിയത്. ( Sachin was given an electronic wheelchair; Shafi Parambil with Facebook post )
കുഴൽമന്ദത്തെ സച്ചിൻ അഭിമാനമാണ്. ഏഴാം ക്ലാസ്സുകാരനായ സച്ചിൻ മുടി നീട്ടി വളർത്തിയിരിക്കുന്നത് ക്യാൻസർ രോഗികൾക്ക് നൽകാനാണ്. കാലുകൾ രണ്ടും അസുഖം ബാധിച്ച് കഴിഞ്ഞ 3 വർഷമായിട്ട് ഒട്ടും നടക്കാൻ കഴിയാത്ത അവസ്ഥയിലാണെങ്കിലും ആത്മവിശ്വാസത്തോടെ ചിരിച്ച് കൊണ്ട് ജീവിതത്തെ നേരിടുകയാണ്. ഖത്തർ ഇൻകാസ് യൂത്ത് വിംഗിന്റെ സഹായത്തോടെ സച്ചിന് ഇലക്ട്രോണിക്ക് വീൽ ചെയർ നൽകാൻ സാധിച്ചു.
Read Also: രാജ്യത്തിന് മഹാരഥന്മാർ നൽകിയ അടിത്തറയാണ് ഇന്ത്യൻ ഭരണഘടന; ഫെയ്സ്ബുക്ക് പോസ്റ്റുമായി ഷാഫി പറമ്പിൽ
കുഞ്ഞ് മിടുക്കൻ പലപ്പോഴും സ്‌കൂളിൽ പോകുന്നത് ഇപ്പോൾ ഇലക്ട്രോണിക്ക് വീൽ ചെയറിലാണ്. സച്ചിനെ അവന്റെ അവകാശം ഏൽപ്പിക്കുവാൻ കൂടെ നിന്ന ഖത്തർ ഇൻകാസ് യൂത്ത് വിംഗിന് ഹൃദയം നിറഞ്ഞ നന്ദി. നമ്മുക്ക് ചിന്തിക്കുവാൻ കഴിയാത്ത മാറ്റമാണ് ഇലക്ട്രോണിക്ക് വീൽ ചെയർ അവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്നത്. – ഷാഫി പറമ്പിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
Story Highlights: Sachin was given an electronic wheelchair; Shafi Parambil with Facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here