കുവൈറ്റില്‍ പൊതു സ്ഥലങ്ങള്‍ക്കും റോഡുകള്‍ക്കും അഭിമുഖമായി വസ്ത്രങ്ങള്‍ ഉണക്കാനിടുന്നത് നിരോധിച്ചു

കുവൈറ്റില്‍ പൊതു സ്ഥലങ്ങള്‍, റോഡുകള്‍, ജംഗ്ഷനുകള്‍ എന്നിവിടങ്ങളിലോ ഇവക്ക് അഭിമുഖമായി വരുന്ന സ്ഥലങ്ങളിലൊ കെട്ടിടങ്ങളിലോ വസ്ത്രങ്ങള്‍ ഉണക്കാനിടുന്നത് നിരോധിച്ചു. നിയമ ലംഘകര്‍ക്ക് 500 ദിനാര്‍ വരെ പിഴ ചുമത്തുവാനും കരടു നിയമത്തില്‍ നിര്‍ദേശിക്കുന്നു. പരവതാനികള്‍, അപ്‌ഹോള്‍സ്റ്ററികള്‍ മുതലായവ പൊതു സ്ഥലങ്ങളില്‍ വെച്ച് വൃത്തിയാക്കുന്നവര്‍ക്കും 500 ദിനാര്‍ വരെ പിഴ ചുമത്തും.
നടപ്പാതകള്‍, തെരുവുകള്‍, പൊതു സ്ഥലങ്ങള്‍, പാര്‍ക്കുകള്‍, വാട്ടര്‍ഫ്രണ്ടുകള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ബാര്‍ബിക്യൂ ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിരെ 2000 ദിനാറില്‍ കുറയാത്തതും 5,000 ദിനാറില്‍ കവിയാത്തതുമായ പിഴ ചുമത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Story Highlights: Draft law to impose KD 500 fine for hanging clothes on balconies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here