രാജ്യത്ത് ഡിജിറ്റല്‍ മിഡിയയ്ക്കും നിയന്ത്രണം?; പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

മാധ്യമ സ്വാതന്ത്ര്യത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ രാജ്യത്ത് വരുന്നതിനിടെ ഡിജിറ്റല്‍ മിഡിയയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. രജിസ്‌ട്രേഷന്‍ ഓഫ് പ്രസ് ആന്റ് പിരിയോഡിക്കല്‍സ് ബില്ലിലെ ലംഘനങ്ങള്‍ക്ക് ഇതോടെ ഡിജിറ്റല്‍ മിഡിയയും നടപടി നേരിടേണ്ടിവരും. (govt to introduce bill to regulate digital media)
പുതിയ ബില്‍ പാസായാല്‍ ഇന്ത്യയിലെ പത്രങ്ങളെയും പ്രിന്റിംഗ് പ്രസ്സുകളെയും നിയന്ത്രിക്കുന്ന 1867 ലെ പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്ക്‌സ് ആക്ടിന് ബദലാകുമെന്നാണ് കരുതുന്നത്. അടുത്തയാഴ്ച ആരംഭിക്കുന്ന പാര്‍മെന്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നാണ് വിവരം.
Read Also: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രസ് കോഡ്: ഹർജി സുപ്രീം കോടതി തള്ളി
പത്രമാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണത്തിന് തുല്യമാകുന്ന ഡിജിറ്റല്‍ മിഡിയ നിയന്ത്രണ നിയമത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ രജിസ്‌ട്രേഷനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടിവരും. ഏത് ഇലക്ട്രോണിക് ഉപകരണം വഴി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായാല്‍ പോലും നിയമം ബാധകമാകും.
Story Highlights: govt to introduce bill to regulate digital media
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here