ഒടുവില്‍ സ്ഥിരീകരണം, ലെവൻഡോവ്‌സ്‌കി ബാഴ്‌സലോണയിൽ

ബയേൺ മ്യൂണിക്ക് സൂപ്പര്‍ താരം റോബർട്ട് ലെവൻഡോവ്‌സ്‌കിയെ സ്വന്തമാക്കി ബാഴ്‌സലോണ. സ്പാനിഷ് വമ്പന്മാരുമായി വാക്കാലുള്ള കരാറിൽ എത്തിയതായി ബയേൺ പ്രസിഡന്റ് ഹെർബർട്ട് ഹൈനർ സ്ഥിരീകരിച്ചു. ഒരു വർഷത്തെ കരാർ ബാക്കിയുള്ള പോളണ്ട് സ്‌ട്രൈക്കർ ക്ലബ് വിടാനുള്ള തൻ്റെ ആഗ്രഹം കഴിഞ്ഞ മാസം പ്രകടിപ്പിച്ചിരുന്നു.
രണ്ട് തവണ ഫിഫയുടെ മികച്ച പുരുഷതാരമായ 33 കാരനെ 50 മില്യണ്‍ യൂറോയ്ക്കാണ് ബാഴ്‌സലോണ സ്വന്തമാക്കുന്നത്. നാല് വർഷത്തെ കരാറിൽ വൈകാതെ ഒപ്പുവയ്ക്കുമെന്ന് സ്പാനിഷ്, ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. ബയേൺ മ്യൂണിക്കുമായി താരം അകലുകയാണെന്ന് നേരത്തെ തന്നെ തെളിഞ്ഞിരുന്നു. ബവേറിയൻ ക്ലബ്ബിന്റെ പരിശീലകൻ ജൂലിയൻ നാഗെൽസ്മാനുമായുള്ള പ്രശ്നങ്ങളിലും, പ്രതിഫലത്തിലും പോളിഷ് ഇന്റർനാഷണൽ അസന്തുഷ്ടനായിരുന്നു.
2014ൽ ബൊറൂസിയ ഡോർട്‌മുണ്ടില്‍ നിന്നുമാണ് ലെവൻഡോവ്‌സ്‌കി ബയേണിലെത്തുന്നത്. ബുണ്ടസ് ലിഗയില്‍ 384 മത്സരങ്ങളിൽ 312 ഗോളുകളാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. കഴിഞ്ഞ സീസണിൽ 34 മത്സരങ്ങളിൽ നിന്ന് 35 ഗോളുകൾ നേടിയ താരം തുടർച്ചയായ അഞ്ചാം സീസണിലും മൊത്തത്തിൽ ഏഴാം തവണയും ബുണ്ടസ് ലിഗയിലെ മുൻനിര സ്‌കോററായി.
Story Highlights: Bayern Munich Agree Robert Lewandowski Move To Barcelona
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here