Advertisement

കണ്ണൂരില്‍ പള്ളിയില്‍ ചാണകം വിതറിയ കേസ്; പ്രതി അറസ്റ്റില്‍

July 16, 2022
2 minutes Read
case of spreading dung in a church in Kannur

കണ്ണൂരില്‍ പള്ളിയില്‍ ചാണകം വിതറിയ കേസ് പ്രതി അറസ്റ്റില്‍. പാപ്പിനിശേരി സ്വദേശി ദസ്തക്കീറാണ് പിടിയിലായത്. മാര്‍ക്കറ്റിലെ മൊയ്തീന്‍ പള്ളിയില്‍ ചാണകം വിതറിയ കേസിലാണ് അറസ്റ്റ്.

ഇന്നലെ ജുമാ പ്രാര്‍ത്ഥന കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞുപോയ ശേഷമാണ് സംഭവം. പള്ളിക്കുള്ളില്‍ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം അംഗശുദ്ധി വരുത്താന്‍ ഉപയോഗിക്കുന്ന ജലസംഭരണിയില്‍ ചാണകം കലര്‍ത്തി. അകംപള്ളിയിലും പ്രസംഗപീഠത്തിന് സമീപവും ചാണകം വിതറുകയും ചെയ്തു. പള്ളിയിലെ ജീവനക്കാരന്‍ ഭക്ഷണം കഴിച്ച ശേഷം മടങ്ങി വരുമ്പോഴാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്.

കണ്ണൂര്‍ ഡിഐജി രാഹുല്‍ ആര്‍.നായര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോ തുടങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

മതസൗഹാര്‍ദം തകര്‍ത്ത് കണ്ണൂരിന്റെ മണ്ണിനെ കലാപഭൂമിയാക്കാനുള്ള ക്ഷുദ്രശക്തികളുടെ ഗൂഢനീക്കത്തിന്റെ ഭാഗമാണ് ടൗണ്‍ മുഹിയുദ്ദീന്‍ പള്ളിയില്‍ ചാണകം വിതറി മലീമസമാക്കാന്‍ ശ്രമിച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പറഞ്ഞു. മതേതരമൂല്യങ്ങളും സാഹോദര്യവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കുന്ന പ്രബുദ്ധരായ ജനതയാണ് കണ്ണൂരിലേത്.

ഇത്തരം നികൃഷ്ട ജന്മങ്ങളുടെ ചതിക്കുഴിയിലകപ്പെടാതിരിക്കാനുള്ള വിവേകം നമ്മുടെ സഹോദരങ്ങള്‍ക്കുണ്ടെന്ന ഉത്തരമബോധ്യമുണ്ട്. സാമൂഹ്യവിരുദ്ധരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താന്‍ മതേതരവിശ്വാസികള്‍ തയ്യാറാകണം. നാട്ടില്‍ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ച നീചശക്തികളെ എത്രയും വേഗം കണ്ടെത്തി ഉചിതമായ നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറാകണം എന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Story Highlights: case of spreading dung in a church in Kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top