മെട്രോയിൽ ടീ-ഷർട്ടിന്റെ പേരിൽ ദമ്പതികൾ തമ്മിലെ തർക്കം കൈയാങ്കളിയിൽ എത്തി; വിഡിയോ

ഡൽഹി മെട്രോയിൽ ദമ്പതികൾ തമ്മിലുണ്ടായ തർക്കം കൈയാങ്കളിയിലെത്തി. പെൺകുട്ടിയുടെ ടീ ഷർട്ടിന്റെ പേരിലായിരുന്നു തർക്കം. ഈ തർക്കം ഒടുവിൽ കൈയാങ്കളിയിലെത്തി. ഈ വിഡിയോ സഹയാത്രക്കാരിലൊരാൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടതോടെ സംഭവം വൈറലായി. ( couple fight over t shirt in metro )
പെൺകുട്ടി സാറ എന്ന ബ്രാൻഡിന്റെ ടീ ഷർട്ട് 1000 രൂപയ്ക്ക് വാങ്ങി. എന്നാൽ 150 രൂപ മാത്രമേ തോന്നിക്കുന്നുള്ളവെന്ന് ആൺകുട്ടിയും പറഞ്ഞു. ഇതോടെ ഇരുവരും തമ്മിൽ തർക്കമായി.
Read Also: കെഎസ്ആർടിസി ബസ്സിന് മുമ്പിൽ ബൈക്ക് അഭ്യാസം; വിഡിയോ
Delhi metro entertainment ??pic.twitter.com/LLdIDHB54N
— kartik (@Kartik_sharmaji) July 12, 2022
യുവാവും തിരിച്ച് തല്ലി. ‘സാറയിൽ നിന്ന് 1000 രൂപയ്ക്ക് വാങ്ങിയതാണ്’- പെൺകുട്ടി. ‘കണ്ടാൽ 150 രൂപ തോന്നുകയുള്ളൂ’-യുവാവ്. ‘അമ്മയോട് പറയും, നിന്നെ പോലൊരു ചെറുക്കനെ ആർക്കും കിട്ടാതിരിക്കട്ടെ’- ഇങ്ങനെ നീളുന്നു പെൺകുട്ടിയുടെ പരാതി.
പെൺകുട്ടി യുവാവിനെ അടിക്കുന്നതും തല്ലുന്നതും വിഡിയോയിൽ കാണാം.
Story Highlights: couple fight over t shirt in metro
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here