ആറ് മാസം ഗര്‍ഭിണിയായ 15കാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

ആറ് മാസം ഗര്‍ഭിണിയായ 15കാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി. പെണ്‍കുട്ടി ഏറ്റെടുത്തില്ലെങ്കില്‍ ജനിക്കുന്ന കുഞ്ഞിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം. ആറ് മാസം ഗര്‍ഭിണിയായ പതിനഞ്ച് വയസുകാരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ണായക വിധി.
തീരുമാനം വൈകുന്നത് പെണ്‍കുട്ടിയുടെ കഠിനവേദനയുടെ ആക്കം കൂട്ടുമെന്ന് ജസ്റ്റിസ് വി.ജി.അരുണ്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രിയില്‍ ഉടന്‍ ഗര്‍ഭച്ഛിദ്ര0 നടത്തണം. പുറത്തെടുക്കുന്ന കുട്ടിക്ക് ജീവനുണ്ടെങ്കില്‍ മികച്ച ചികിത്സ നല്‍കണം. പോക്‌സോ കേസില്‍ ഇരയാണ് പതിനഞ്ച് വയസുകാരി. രാജ്യത്തെ നിലവിലെ നിയമം അനുസരിച്ച് 24 ആഴ്ച പിന്നിട്ട ഗര്‍ഭച്ഛിദ്രം അനുവദനീയമല്ല. കേസ് പത്ത് ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കും.
Story Highlights: High Court allowed the 15-year-old child to be taken out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here