ലക്ഷങ്ങളുടെ ചീട്ടുകളി; പൊലീസുകാരുള്‍പ്പെടെ 10 പേരടങ്ങിയ സംഘം പിടിയില്‍

പത്തനംതിട്ട കുമ്പനാട് നാഷണല്‍ ക്ലബ്ബില്‍ പൊലീസ് നടത്തിയ റെയിഡില്‍ ചീട്ടുകളി സംഘത്തെ പിടികൂടി. പത്ത് ലക്ഷം രൂപയാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. മുന്‍ ഡിജിപി രക്ഷാധികാരിയായ ക്ലബ്ബില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്. ചീട്ടുകളിക്കുകയായിരുന്ന രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെയാണ് പിടിയിലായിരിക്കുന്നത്.(rummy-playing gang including policemen arrested)
പത്തനംതിട്ട എ ആര്‍ ക്യാമ്പിലെ ഗ്രേഡ് എസ് ഐയായ അനില്‍ കുമാര്‍, പാലക്കാട് ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ അരുണ്‍ എന്നിവരുള്‍പ്പെടെയാണ് പിടിയിലായിരിക്കുന്നത്. അനില്‍ കുമാര്‍ മുന്‍പ് ചീട്ടുകളിച്ചതിനും പൊലീസുകാരനെ കൈയേറ്റം ചെയ്തതിനും എ ആര്‍ ക്യാമ്പില്‍ നിന്ന് ശിക്ഷാനടപടികള്‍ നേരിട്ടിരുന്നു.
രണ്ട് പൊലീസ് ഉദ്യോഗസ്ഥരെക്കൂടാതെ എട്ട് പേരെയും ക്ലബ്ബില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാഷണല്‍ ക്ലബ്ബില്‍ ലക്ഷക്കണക്കിന് രൂപയുടെ ചീട്ടുകളി ദിവസവും നടക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. എസ് പിയുടെ നിര്‍ദേശപ്രകാരമുള്ള പ്രത്യേകസംഘം ക്ലബ്ബിലെത്തിയാണ് ചീട്ടുകളിസംഘത്തെ കുടുക്കിയത്.
Story Highlights: rummy-playing gang including policemen arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here