അട്ടപ്പാടി ട്രൈബൽ ആശുപത്രിയിൽ രണ്ട് ശസ്ത്രക്രിയകൾ മുടങ്ങി; മന്ത്രി കെ. രാധാകൃഷ്ണൻ ഇടപെട്ടു

വെള്ളമില്ലാത്തതിനെ തുടർന്ന് അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ രണ്ട് ശസ്ത്രക്രിയകൾ മുടങ്ങിയ വിഷയത്തിൽ മന്ത്രി കെ.രാധാകൃഷ്ണൻ ഇടപെട്ടു. ആരോഗ്യം, വൈദ്യുതി മന്ത്രിമാരുമായി അദ്ദേഹം ചർച്ച നടത്തി. ആശുപത്രിയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ( Two surgeries stalled at tribal hospital; Minister K. Radhakrishnan intervened )
Read Also: അട്ടപ്പാടി ശിശുമരണങ്ങള്‍ക്ക് അറുതിവരുത്തണം; കെ സുധാകരന്‍
കുടിവെള്ള വിതരണം പത്ത് മണിയോടെ സാധാരണ നിലയിലാകും. അടിയന്തര ശസ്ത്രക്രിയകൾ മുടങ്ങില്ല. ഏകോപനത്തിനായി കളക്ടറെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. വെള്ളമില്ലാത്ത ലാഹചര്യത്തിൽ മറ്റ് രോഗികളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. പത്ത് രോഗികൾ ഡിസ്ചാർജ് വാങ്ങി മറ്റു ആശുപത്രികളിലേക്ക് പോയി.
ആശുപത്രിയിൽ വെള്ളമില്ലാതായിട്ട് രണ്ടു ദിവസം പിന്നിടുകയാണ്. വെള്ളം മുടങ്ങാൻ കാരണം മോട്ടോറിൽ ചളി അടിഞ്ഞത് മൂലമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ അടിയന്തര ശസ്ത്രക്രിയകൾ നടക്കുന്നുണ്ടെന്നും അത്യാവശ്യമല്ലാത്ത സർജറികൾ മാത്രമാണ് മുടങ്ങിയതെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.
Story Highlights: Two surgeries stalled at tribal hospital; Minister K. Radhakrishnan intervened
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here