‘ക്രിസ്റ്റ്യാനോയോട് ബഹുമാനം, പക്ഷേ ഞങ്ങൾക്ക് വേണ്ട’; ബയേൺ ഡയറക്ടർ

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൈൻ ചെയ്യാൻ താത്പര്യമില്ല എന്ന നിലപാട് ആവർത്തിച്ച് ജർമൻ ക്ലബ് ബയേൺ മ്യൂണിക്ക്. ക്രിസ്റ്റ്യാനോയോട് തങ്ങൾക്ക് ബഹുമാനമാണെന്നും താരത്തെ സൈൻ ചെയ്യാൻ താത്പര്യമില്ലെന്നും ബയേൺ സ്പോർടിംഗ് ഡയറക്ടർ ഹാസൻ സാലിഹമിദ്സിക് വ്യക്തമാക്കി.
ക്രിസ്റ്റ്യാനോയുടെ ഏജൻ്റ് ജോർജെ മെൻഡസ് നേരത്തെ തന്നെ ബയേണിനെ സമീപിച്ചിരുന്നു. എന്നാൽ, ബയേണിന് താരത്തിൽ താത്പര്യമില്ലെന്ന് അറിയിച്ചു. ഇതിനു ശേഷം ബയേണിൻ്റെ പോളിഷ് സ്ട്രൈക്കൻ റോബർട്ട് ലെവൻഡോവ്സ്കിയെ ബാഴ്സ ടീമിലെത്തിച്ചു. ഇതിനു പിന്നാലെയാണ് ജോർജ് മെൻഡസ് വീണ്ടും ബയേണിനെ സമീപിച്ചത്.
നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ താരമായ ക്രിസ്റ്റ്യാനോ ക്ലബ് വിടാൻ താത്പര്യപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിൻ്റെ ഭാഗമായാണ് മെൻഡസ് ജർമൻ വമ്പന്മാരെ സമീപിച്ചത്. ബയേണുമായി ചർച്ച നടത്തിയെങ്കിലും സൂപ്പർ താരത്തിൽ ബയേൺ താത്പര്യം പ്രകടിപ്പിച്ചില്ല. ക്രിസ്റ്റ്യാനോയുടെ പ്രായം, ശമ്പളം, കളിശൈലി എന്നിവ പരിഗണിച്ചാണ് ബയേണിൻ്റെ തീരുമാനം.
Story Highlights: bayern munich cristiano ronaldo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here