കോണ്‍ഗ്രസ് സഹകരണം തുടരും; പാര്‍ട്ടി നയത്തില്‍ കാര്യമായ മാറ്റമില്ലാതെ തുടരാന്‍ സിപിഐ

പാര്‍ട്ടി നയത്തില്‍ കാര്യമായ മാറ്റമില്ലാതെ തുടരാന്‍ സിപിഐയില്‍ ധാരണ. നിലവിലെ രാഷ്ട്രീയ നയം തുടരുന്നതാണ് 24-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള സിപിഐയുടെ രാഷ്ട്രീയ പ്രമേയം.
ഇടത് ഐക്യം ശക്തിപ്പെടുത്തുമെന്നും പ്രമേയം മുന്നോട്ട് വക്കുന്നു. അതേസമയം, കോണ്‍ഗ്രസ് അടക്കം മതേതര ജനാധിപത്യ പാര്‍ട്ടികളുമായി സഹകരണം തുടരും. കോണ്‍ഗ്രസിന്റെ പേര് പരാമര്‍ശിക്കാതെയാണ് പ്രമേയം. 24-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിന് ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ നേതൃയോഗം അംഗീകാരം നല്കി.
സിപിഐയുടെ അംഗത്വത്തില്‍ വര്‍ധന. കേരളത്തില്‍ പതിനായിരത്തോളം വര്‍ധന ഉണ്ടായി. ദേശീയ തലത്തില്‍ മുപ്പത്തിനായിരത്തോളം അംഗങ്ങളുടെ വര്‍ധനവുണ്ടായെന്നും സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ സിപിഐയുടെ നയത്തില്‍ നിന്ന് മാറ്റുമുണ്ടാക്കുന്ന നിലപാട് കരട് രാഷ്ട്രീയപ്രമേയത്തിലില്ലെന്നാണ് ലഭ്യമാകുന്ന സൂചന. ബിജെപിക്കെതിരെ രാജ്യത്തെ ഇടത് മതേതര പാര്‍ട്ടികളുമായി ഒന്ന് ചേര്‍ന്ന് സഹകരണം വേണമെന്ന നിലപാടാണ് സിപിഐ നേരത്തേയും സ്വീകരിച്ചിരുന്നത്. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലും ഇതേ നിലപാട് തന്നെയായിരുന്നു.
അതേനയം തുടര്‍ന്നും മുന്നോട്ട് കൊണ്ടു പോകുകയെന്നതാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ദേശീയ എക്സിക്യൂട്ടീവ് ദേശിയ കൗണ്‍സില്‍ എന്നിവയില്‍ ഉണ്ടായിരിക്കുന്നത്. ദേശീയ എക്സിക്യൂട്ടീവ് അംഗീകരിച്ച കരട് ദേശീയ കൗണ്‍സിലും അംഗീകരിക്കുകയായിരുന്നു. ഇനി കീഴ്ഘടകങ്ങളുടെ ചര്‍ച്ചയ്ക്കായി ഇത് അയച്ചു നല്‍കും.
Story Highlights: cpi continue to congress alliance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here