ബിജെപിക്കും, ആര്‍എസ്എസിനും സ്വാതന്ത്ര്യ ലബ്ധിയില്‍ പങ്കില്ല; കമ്മ്യൂണിസ്റ്റുകാര്‍ രക്തസാക്ഷിത്വം വരിച്ചു: ഡി.രാജ

75-ാം സ്വാതന്ത്ര്യ ദിനം സിപിഐ വിപുലമായി ആഘോഷിക്കുമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ. സ്വാതന്ത്ര്യ സമരത്തില്‍ ബിജെപിയുടെയും, ആര്‍എസ്എസിന്റെയും വ്യാജ അവകാശവാദങ്ങള്‍ക്കെതിരെ പ്രചാരണം നടത്താനും സിപിഐ തീരുമാനിച്ചു ( CPI to celebrate 75th Independence Day ).
രാജ്യവ്യാപകമായി തന്നെ സിപിഐ സ്വതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കും. ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കാണ് പദ്ധയിട്ടിരിക്കുന്നത്.
പൂര്‍ണസ്വരാജെന്ന മുദ്രാവാക്യം മുന്നോട്ട് വെച്ചത് ഇടത് കമ്മ്യൂണിസ്റ്റുകാരാണ്. ബിജെപിക്കും, ആര്‍എസ്എസിനും സ്വാതന്ത്ര്യ ലബ്ധിയില്‍ ഒരു പങ്കുമില്ലെന്നും ഡി.രാജ പറഞ്ഞു. സ്വതന്ത്ര്യ സമരത്തിന്റെ ഭാഗമായി കമ്മ്യൂണിസ്റ്റുകാര്‍ രക്തസാക്ഷിത്വം വരിച്ചു. കമ്മ്യൂണിസ്റ്റുകാരുടെ രക്തസാക്ഷിത്വം ഇല്ലാതെ സ്വാതന്ത്ര്യ സമര ചരിത്രം എഴുതാന്‍ കഴിയില്ല. ബിജെപി ചരിത്രം തിരുത്താന്‍ ശ്രമിക്കുന്നു. ഇതിനെതിരായി ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Read Also: കോണ്‍ഗ്രസ് സഹകരണം തുടരും; പാര്‍ട്ടി നയത്തില്‍ കാര്യമായ മാറ്റമില്ലാതെ തുടരാന്‍ സിപിഐ
പാര്‍ട്ടി നയത്തില്‍ കാര്യമായ മാറ്റമില്ലാതെ തുടരാനും സിപിഐയില്‍ ധാരണയായി. നിലവിലെ രാഷ്ട്രീയ നയം തുടരുന്നതാണ് 24-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള സിപിഐയുടെ രാഷ്ട്രീയ പ്രമേയം.
ഇടത് ഐക്യം ശക്തിപ്പെടുത്തുമെന്നും പ്രമേയം മുന്നോട്ട് വക്കുന്നു. അതേസമയം, കോണ്‍ഗ്രസ് അടക്കം മതേതര ജനാധിപത്യ പാര്‍ട്ടികളുമായി സഹകരണം തുടരും. കോണ്‍ഗ്രസിന്റെ പേര് പരാമര്‍ശിക്കാതെയാണ് പ്രമേയം. 24-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിന് ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ നേതൃയോഗം അംഗീകാരം നല്‍കി.
സിപിഐയുടെ അംഗത്വത്തില്‍ വര്‍ധന. കേരളത്തില്‍ പതിനായിരത്തോളം വര്‍ധന ഉണ്ടായി. ദേശീയ തലത്തില്‍ മുപ്പത്തിനായിരത്തോളം അംഗങ്ങളുടെ വര്‍ധനവുണ്ടായെന്നും സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ സിപിഐയുടെ നയത്തില്‍ നിന്ന് മാറ്റുമുണ്ടാക്കുന്ന നിലപാട് കരട് രാഷ്ട്രീയപ്രമേയത്തിലില്ലെന്നാണ് ലഭ്യമാകുന്ന സൂചന. ബിജെപിക്കെതിരെ രാജ്യത്തെ ഇടത് മതേതര പാര്‍ട്ടികളുമായി ഒന്ന് ചേര്‍ന്ന് സഹകരണം വേണമെന്ന നിലപാടാണ് സിപിഐ നേരത്തേയും സ്വീകരിച്ചിരുന്നത്. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലും ഇതേ നിലപാട് തന്നെയായിരുന്നു.
അതേനയം തുടര്‍ന്നും മുന്നോട്ട് കൊണ്ടു പോകുകയെന്നതാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ് ദേശിയ കൗണ്‍സില്‍ എന്നിവയില്‍ ഉണ്ടായിരിക്കുന്നത്. ദേശീയ എക്‌സിക്യൂട്ടീവ് അംഗീകരിച്ച കരട് ദേശീയ കൗണ്‍സിലും അംഗീകരിക്കുകയായിരുന്നു. ഇനി കീഴ്ഘടകങ്ങളുടെ ചര്‍ച്ചയ്ക്കായി ഇത് അയച്ചു നല്‍കും.
Story Highlights: CPI to celebrate 75th Independence Day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here