Advertisement

പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും തെലങ്കാനയിലും അതിശക്തമായ മഴ

July 17, 2022
1 minute Read

പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും തെലങ്കാനയിലും അതിശക്തമായ മഴ തുടരുന്നു. മഹാരാഷ്ട്രയിലെ പ്രളയദുരന്തത്തിൽ 103 പേർക്ക് ഇതുവരെ ജീവൻ നഷ്ടമായി. മഹാരാഷ്ട്ര കോരാഡിയിലെ ഖൽസ ആഷ് ബണ്ട് തകർന്നു. മേഖലയിലെ നിരവധി പ്രദേശങൾ വെള്ളത്തിനടിയിയിലായി. ഗുജറാത്തിലെ തീരദേശ മേഖലകളെ പ്രളയം അതിതീവ്രമായി ബാധിച്ചു. രണ്ട് സംസ്ഥാനങ്ങളിലും, ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. തെലങ്കാനയിൽ കഴിഞ്ഞ അഞ്ചു ദിവസമായി തുടർച്ചയായി പെയ്യുന്ന മഴക്ക് ശനിയാഴ്ച ശമനം ഉണ്ടായെങ്കിലും ഞായർ, തിങ്കൾ ദിവസങ്ങളിൽ ശക്തമായ മഴയും ഇടിയും മിന്നലും ഉണ്ടാകും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Story Highlights: heavy rain Telangana states

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top