കള്ളക്കുറിച്ചിയില്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ട്വന്റിഫോറിന്

തമിഴ്‌നാട് കള്ളക്കുറിച്ചിയില്‍ ആത്മഹത്യ ചെയ്ത് വിദ്യാര്‍ത്ഥിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ട്വന്റിഫോറിന്. അമിതരക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട്. വീഴ്ചയില്‍ വിദ്യാര്‍ത്ഥിനിയുടെ ശരീരത്തില്‍ നിരവധി മുറിവുകളെന്ന് റിപ്പോര്‍ട്ടില്‍. വീഴ്ചയില്‍ വിദ്യാര്‍ത്ഥിനിയുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ ( kallakurichi Student Postmortem report ).
അതേസമയം, കള്ളക്കുറിച്ചിയില്‍ വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ വന്‍ സംഘര്‍ഷമാണ് അരങ്ങേറിയത്. പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയിലുള്ള പ്രതിഷേധമാണ് വന്‍ സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. പൊലീസ് ആകാശത്തേക്ക് വെടിവച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 30ല്‍ അധികം ബസുകള്‍ തകര്‍ക്കുകയും നിരവധി ബസുകള്‍ കത്തിക്കുകയും ചെയ്തു.
കള്ളക്കുറിച്ചി മെട്രിക് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിനി ചൊവ്വാഴ്ച ആത്മഹത്യ ചെയ്തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. രണ്ട് അധ്യാപകരുടെ പീഡനം സഹിക്കവയ്യാതെയാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് പെണ്‍കുട്ടി എഴുതിയ ആത്മഹത്യാ കുറിപ്പ് ലഭിച്ചിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ സ്‌കൂള്‍ ഹോസ്റ്റലില്‍ വച്ച് സ്‌കൂള്‍ കാവല്‍ക്കാരനാണ് മരിച്ചനിലയില്‍ പെണ്‍കുട്ടിയെ കണ്ടത്.
പെണ്‍കുട്ടിയുടെ കുറിപ്പിലെ ആരോപണങ്ങള്‍ ആരോപണവിധേയരായ അധ്യാപകര്‍ തളളി. സാധാരണ കുട്ടികളോട് പറയുന്ന രീതിയില്‍ പഠിക്കാന്‍ പറയുക മാത്രമാണ് ചെയ്തത്. സാധാരണ കുട്ടികളോട് പറയുന്ന രീതിയില്‍ പഠിക്കാന്‍ പറയുക മാത്രമാണ് ചെയ്തത്. കുട്ടിയെ ഉപദേശിക്കുക മാത്രമേ ചെയ്തുള്ളൂവെന്നും അധ്യാപകര്‍ പറഞ്ഞു.
Story Highlights: kallakurichi Student Postmortem report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here