കാലവര്‍ഷം ദുര്‍ബലമാകുന്നു; വടക്കന്‍ കേരളത്തില്‍ നാളെ മുതല്‍ മഴ കുറയും

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ കാലവര്‍ഷം ദുര്‍ബലമാകും. വടക്കന്‍ കേരളത്തില്‍ നാളെ മുതല്‍ മഴ കുറഞ്ഞേക്കും. പുഴകളില്‍ ജലനിരപ്പ് താഴ്ന്നു. കോഴിക്കോട് തുഷാരഗിരിയില്‍ രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ടു. ഒരാളെ രക്ഷപെടുത്തി. മൂഴിക്കലില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. വിവിധ ജില്ലകളിലായി നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു. നാളെ മൂന്ന് ജില്ലകളില്‍ മഴ മുന്നറിയിപ്പുമുണ്ട്.(monsoon become weaker in kerala)
വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ മേഖലകളില്‍ ശക്തമായ മഴ ഇന്നും ലഭിച്ചു. നഷ്ടങ്ങള്‍ക്കിടെ വയനാട് കല്‍പ്പറ്റയില്‍ ഒരാള്‍ ഷോക്കേറ്റ് മരിച്ചു. തുഷാരഗിരിയില്‍ വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. കാണാതായ ആള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ നാളെയും തുടരും.
Read Also: ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിർദ്ദേശം
കക്കയം ഡാമിന്റെ വൃഷ്ടിപ്രദേശത്തും മഴ കുറഞ്ഞു. സ്പില്‍വേ ഷട്ടറുകള്‍ പൂര്‍ണമായും അടച്ചുവെന്ന് ഡാം അധികൃതര്‍ അറിയിച്ചു.
Story Highlights: monsoon become weaker in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here