ഷിന്‍സോ ആബെയുടെ കൊലപാതകം; ഇന്ത്യയില്‍ വിവിഐപി സുരക്ഷാ അവലോകനം നടത്തി കേന്ദ്രം

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ കൊലപാതകത്തിന് ശേഷം പൊതുപരിപാടികളില്‍ വിവിഐപികള്‍ക്കുള്ള സുരക്ഷ ഒരുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് കേന്ദ്രം. ഇതുസംബന്ധിച്ച്
കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളിലെ പൊലീസിനും കേന്ദ്ര സേനയ്ക്കും നിര്‍ദ്ദേശം നല്‍കി.(shinzo abe murder vvip security review in India)
ഷിന്‍സോ ആബെയുടെ കൊലപാതക വാര്‍ത്തകള്‍ പുറത്തുവന്നതിനിടെ അദ്ദേഹത്തിന്റെ സുരക്ഷയില്‍ വീഴ്ച സംഭവിച്ചതും കണ്ടെത്തിയിരുന്നു. വിഐപി പ്രൊട്ടക്ഷന്‍ പ്രോട്ടോക്കോളിലാണ് പിഴവുകളുണ്ടായത്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം വിവിഐപി സുരക്ഷാ സംവിധാനത്തിലെ വീഴ്ചകള്‍ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിലെയും കേന്ദ്ര ഇന്റലിജന്‍സിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും സുരക്ഷാ സേനയുമായും ഇന്ത്യന്‍ സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
സുരക്ഷയുടെ കാര്യത്തില്‍ മുന്‍നിരയിലുള്ള ജപ്പാനില്‍ മുന്‍ പ്രധാനമന്ത്രിയുടെ കൊലപാതകം ലോകരാജ്യങ്ങള്‍ ഞെട്ടലോടെയാണ് കേട്ടത്. ജൂലൈ എട്ടിനാണ് ഷിന്‍സോ ആബെ കൊല്ലപ്പെട്ടത്. തുടര്‍ന്ന് പുറത്തുവന്ന വിഡിയോ ഫൂട്ടേജുകളിലാണ് ആബെയ്ക്ക് സുരക്ഷാ വീഴ്ച പറ്റിയെന്നും സുരക്ഷാ ഭടന്മാര്‍ക്ക് കൂടുതല്‍ ശ്രദ്ധയോടെ പ്രവര്‍ത്തിക്കാമായിരുന്നെന്നും കണ്ടെത്തിയത്.
Read Also: മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ കൊല്ലപ്പെട്ടു
ജപ്പാനിലെ നാരയില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് ഷിന്‍സോ ആബെയ്ക്ക് നെഞ്ചില്‍ വെടിയേറ്റത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുന്നതിനിടെ മരണപ്പെടുകയായിരുന്നു. 2020 ഓഗസ്റ്റിലാണ് ഷിന്‍സോ ആബെ പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്.
Story Highlights: shinzo abe murder vvip security review in India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here