കുട്ടികളുടെ ആത്മാഭിമാനം ചോദ്യം ചെയ്യുംവിധം പരിശോധനയ്ക്ക് വിധേയമാക്കിയ നടപടി അപലപനീയം; കെ.കെ രമ

കൊല്ലം ആയൂരിൽ നീറ്റ് പരീക്ഷക്കെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച ശേഷം പരീക്ഷയെഴുതിച്ച നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് കെ.കെ രമ. പരീക്ഷ നടത്തിപ്പിൻ്റെ മാർഗനിർദേശങ്ങളെല്ലാം പാലിച്ചെത്തിയ കുട്ടികളെയാണ് അവരുടെ ആത്മാഭിമാനം ചോദ്യം ചെയ്യുംവിധം ഇങ്ങനെയൊരു പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇവർക്കെതിരെ അന്വേഷണം നടത്തി കേസെടുക്കാനും, അപമാനിക്കപ്പെട്ട കുട്ടികൾക്ക് നീതിയുറപ്പാക്കാനുമുള്ള അടിയന്തിര നടപടികൾ സ്വീകരിക്കാൻ സർക്കാർ തയാറാവണമെന്ന് കെ കെ രമ ആവശ്യപ്പെട്ടു.
കെ കെ രമയുടെ ഫേസ്ബുക്ക് കുറിപ്പ്:
കൊല്ലം ആയൂരിൽ നീറ്റ് പരീക്ഷയ്ക്കായ് എത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച ശേഷം പരീക്ഷയെഴുതിച്ച നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ്. പരീക്ഷ നടത്തിപ്പിൻ്റെ മാർഗനിർദ്ദേശങ്ങളെല്ലാം പാലിച്ചെത്തിയ കുട്ടികളെയാണ് അവരുടെ ആത്മാഭിമാനം ചോദ്യം ചെയ്യുംവിധം ഇങ്ങനെയൊരു പരിശോധനയ്ക്ക് വിധേയമാക്കിയത്.
വലിയൊരു പരീക്ഷയെ അഭിമുഖീകരിക്കാനെത്തിയ വിദ്യാർഥിനികൾക്ക് അപമാനവും, മനോവിഷമവും ഉണ്ടാക്കും വിധമുള്ള ഇത്തരമൊരു പരിശോധന പരിശോധകരായെത്തിയവരുടെ മനോവൈകൃതമാണ് സൂചിപ്പിക്കുന്നത്. ഇതിന് പരിശോധന നടത്തിയവരും പരീക്ഷ നടത്തിപ്പുകാരും ഉത്തരം പറഞ്ഞേ മതിയാവു. ഇത്തരം മനോവൈകൃതങ്ങളാൽ നയിക്കപ്പെടുന്ന സ്ഥാപനങ്ങളിൽ എങ്ങനെയാണ് ധൈര്യ സമേതം കുട്ടികളെ പഠിക്കാനയക്കുക ?
ഇവർക്കെതിരെ അന്വേഷണം നടത്തി കേസെടുക്കാനും, അപമാനിക്കപ്പെട്ട കുട്ടികൾക്ക് നീതിയുറപ്പാക്കാനുമുള്ള അടിയന്തിര നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാവണം.
Story Highlights: K K Rema Response To The Incident Happened In Kollam Neet Exam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here