പാറക്കെട്ടില്‍ വീണ തീര്‍ത്ഥാടകനെ രക്ഷിക്കുന്നതിനിടെ കശ്മീരി യുവാവ് മരിച്ചു

അമര്‍നാഥ് തീര്‍ത്ഥാടനത്തിന് പോകുന്നതിനിടെ പാറക്കെട്ടില്‍ വീണയാളെ രക്ഷിക്കാന്‍ ശ്രമിച്ച കശ്മീരി യുവാവ് മരിച്ചു. പാഹല്‍ഗാം മേഖലയിലാണ് സംഭവം. പാറക്കെട്ടില്‍ വീണ തീര്‍ത്ഥാടകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് 22 കാരനായ ഇംതിയാസ് എന്ന യുവാവാണ് മരിച്ചത്.
പ്രദേശത്ത് കൂടി നടക്കുന്നതിനിടെയാണ് ഇംതിയാസ്, കുതിരപ്പുറത്തിരുന്ന് ഉറക്കത്തിലായിരുന്ന തീര്ത്ഥാടകന് അപകടത്തില്‍പ്പെടുന്നത് കണ്ടത്. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇംതിയാസ് 300 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ജമ്മുകശ്മീര്‍ പൊലീസിന്റെ പര്‍വതാരോഹക റെസ്ക്യൂ ടീമാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
ആതിഥ്യമര്യാദയ്ക്കും സഹജീവികളെ സഹായിക്കുന്നതിനും കശ്മീര്‍ ജനതയ്ക്ക് ഒരു മടിയുമില്ലെന്ന് പൊതുവേ പറയാറുണ്ട്. വര്‍ഷാവര്‍ഷം കശ്മീര്‍ കാണാനെത്തുന്ന സഞ്ചാരികളെയും തീര്‍ത്ഥാടകരെയും പലപ്പോഴും സഹായിക്കുന്നവരില്‍ ഈ മനുഷ്യര്‍ തന്നെയാണ് മുന്നില്‍. പക്ഷേ ഇത്തരം സന്ദര്‍ഭങ്ങളില്‍ നാട്ടുകാര്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. നിരവധി പേരാണ് വര്‍ഷാവര്‍ഷം കശ്മീരില്‍ ഇങ്ങനെ മരിക്കുന്നത്. മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം പോലും ലഭിക്കാറില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.
Story Highlights: kashmiri horseman dies while saving amarnath pilgrim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here