കുരങ്ങ് വസൂരി : കേന്ദ്ര സംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തും

കുരങ്ങ് വസൂരിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെത്തിയ കേന്ദ്ര സംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തും. രോഗി ചികിത്സയിലുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജിലും സ്വദേശമായ കൊലത്തും എത്തി സംഘം സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. ( monkeypox central team to hold discussions with kerala health minister )
ആരോഗ്യ പ്രവർത്തകർക്കുള്ള മാനദണ്ഡത്തിൽ ആവശ്യമായ നിർദേശങ്ങളും സംഘം നൽകും. ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡൽഹിയിലേക്ക് മടങ്ങുന്ന സംഘം വിശദമായ റിപ്പോർട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കൈമാറും .
Read Also: Monkeypox: സൗദി അറേബ്യയില്‍ കുരങ്ങ് വസൂരി സ്ഥിരീകരിച്ചു
അതെസമയം കുരങ്ങ് വസൂരിക്കെതിരായ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കുകയാണ് സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി വിമാനത്താവളങ്ങളിൽ ആരോഗ്യ വകുപ്പ് ഹെൽപ് ഡെസ്ക് ആരംഭിച്ചു.കുരങ്ങുവസൂരിയിൽ ആശങ്ക പെടേണ്ട സാഹചര്യം ഇല്ലെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തൽ.
Story Highlights: monkeypox central team to hold discussions with kerala health minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here