രാജ്യത്തെ കൊവിഡ് കേസിൽ കുറവ്; 16,935 പേർക്ക് രോഗം സ്ഥിരീകരിച്ചു

നാല് ദിവസത്തിന് ശേഷം രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,935 പേർക്ക് രോഗം സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം പ്രതിദിന അണുബാധ നിരക്ക് 6.48 ശതമാനമാണ്. ഇന്നലെ 51 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ നാല് ദിവസമായി 20,000-ന് മുകളിലാണ് രാജ്യത്തെ കൊവിഡ് കേസുകൾ. ഞായറാഴ്ച 20,528, ശനിയാഴ്ച 20,044, വെള്ളിയാഴ്ച 20038, വ്യാഴാഴ്ച 20,139 എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് 1,44,264 സജീവ കേസുകൾ ഉണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16,069 പേർ രോഗത്തിൽ നിന്ന് സുഖം പ്രാപിച്ചു.
ഇതോടെ രാജ്യത്ത് ഇതുവരെ 4,30,97,510 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനുള്ളിൽ നാല് ലക്ഷത്തിലധികം ആളുകൾക്ക് കൊറോണയ്‌ക്കെതിരെ വാക്‌സിനേഷൻ നൽകി. ഇതോടെ രാജ്യത്തെ കൊറോണ വാക്സിനേഷൻ 200 കോടി കവിഞ്ഞു.
Story Highlights: national covid cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here