Advertisement

ശബരിനാഥിൻ്റെ വാട്‌സ്ആപ്പ് ചാറ്റ്, കോൺഗ്രസ് ഗൂഢാലോചനയുടെ തെളിവ്: ഡിവൈഎഫ്ഐ

July 18, 2022
1 minute Read
dyfi statement swapna suresh

യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.എസ് ശബരിനാഥിനെതിരെ ഡി.വൈ.എഫ്.ഐ. മുഖ്യമന്ത്രിയെ വിമാനത്തിൽ അപായപ്പെടുത്താൻ ക്രിമിനൽ സംഘത്തെ അയച്ചത് മുൻ എംഎൽഎയും കോൺഗ്രസ് നേതാക്കളുമാണ്. ഇത് തെളിയിക്കുന്നതാണ് പുറത്തുവന്ന വാട്‌സ്ആപ്പ് ചാറ്റുകൾ. യൂത്ത്‌ കോൺഗ്രസ്‌ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നടന്ന ചാറ്റുകൾ ഗൂഢാലോചനക്കേസിലെ നിർണായക തെളിവാണെന്നും ഡി.വൈ.എഫ്.ഐ.

ക്രിമിനലുകളെ പോറ്റി വളർത്തുന്ന യൂത്ത് കോണ്ഗ്രസിനെ പൊതു സമൂഹം ബഹിഷ്കരിക്കണം. യൂത്ത് കോണ്ഗ്രസ് നേതൃത്വം പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെകട്ടറിയേറ്റ് ആവശ്യപ്പെട്ടു. അതേസമയം വിമാനത്തിനുള്ളില്‍ കരിങ്കൊടി കാണിച്ച സംഭവത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശബരിനാഥന് പൊലീസ് നോട്ടീസ് നല്‍കി.

മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് വിമാനത്തില്‍ വരുന്നുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ശബരിനാഥന്റെ പേരിലുള്ള സന്ദേശം കാണുന്നത്. വിമാനത്തിനുള്ളില്‍വെച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാമെന്ന ആശയം ഇതില്‍ പങ്കുവെക്കുന്നുണ്ട്. വിമാനത്തില്‍ വെച്ച് കരിങ്കൊടി കാണിച്ചാല്‍ പുറത്താക്കാന്‍ പറ്റില്ലല്ലോ എന്നും ഇതില്‍ ചോദിക്കുന്നു. സംഭവം നടന്ന അന്നുതന്നെയാണോ ഈ ചാറ്റ് നടന്നതെന്നോ, യൂത്ത് കോണ്‍ഗ്രസിന്റെ ഏത് ഗ്രൂപ്പിലാണ് ഇത്തരമൊരു ചാറ്റ് നടന്നതെന്നോ വ്യക്തമല്ല.

Story Highlights: Sabrinath’s WhatsApp chat, proof of Congress conspiracy: DYFI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top