“അന്ന് ഡാൻസ് പഠിപ്പിക്കാൻ വന്ന പയ്യനാണ് ഇന്നത്തെ ഉലകനായകൻ; ഓർമ്മകൾ പങ്കുവെച്ച് സീമ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സീമ. അഭിനയിച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ മാറ്റമില്ലാതെ തുടരുന്ന അഭിനേത്രി. വിശേഷണങ്ങൾ എത്ര നൽകിയാലും മതിവരില്ല സീമ എന്ന നടിയ്ക്ക്.
ഇപ്പോൾ സീമ ഫ്‌ളവേഴ്‌സ് ഒരു കോടി വേദിയിൽ അതിഥിയായി എത്തിയ എപ്പിസോഡിലെ ചില നിമിഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സിനിമയിൽ വന്ന കാലത്ത് 17 വയസ്സുകാരനായ ഒരു പയ്യൻ തന്നെ നൃത്തം പഠിപ്പിച്ചതെന്നും എല്ലാവരോടും വളരെ കാർക്കശ്യത്തോടെ ഇടപെട്ട പയ്യൻ തന്നോടും വളരെ ഗൗരവത്തോടെയാണ് സംസാരിച്ചതെന്നും സീമ പരിപാടിയിൽ പറയുന്നു. ഈ പയ്യനാണ് ഇന്നത്തെ ഉലകനായകൻ കമൽ ഹാസൻ എന്ന് സീമ പറഞ്ഞപ്പോൾ വേദിക്കും പ്രേക്ഷകർക്കും അതൊരു കൗതുകകരമായ അറിവായി മാറുകയായിരുന്നു.
സിനിമയിൽ നിന്നെടുത്ത ഇടവേളയെക്കുറിച്ചും അതുകഴിഞ്ഞ് പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒളിമ്പ്യൻ അന്തോണി ആദം എന്ന മോഹൻലാൽ ചിത്രത്തിലൂടെ തിരികെ സിനിമയിലെത്തിയതിനെ പറ്റിയും സീമ മനസ്സ് വേദിയിൽ പറഞ്ഞു. ഒളിമ്പ്യൻ അന്തോണി ആദത്തിൽ ഒരു കഥാപാത്രമുണ്ടെന്നും സീമ തന്നെ ആ കഥാപാത്രം ചെയ്യണമെന്നും പറയുകയായിരുന്നു ചിത്രത്തിന്റെ സംവിധായകനായ ഭദ്രൻ. ബിസിനസ്സ് കാര്യങ്ങളിൽ കൂടുതകൾ ശ്രദ്ധ കൊടുക്കാൻ അഭിനയത്തിൽ നിന്ന് ഒരിടവേള എടുത്ത താൻ അങ്ങനെയാണ് വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയതെന്നും താരം വേദിയിൽ പറഞ്ഞു. പത്ത് വർഷത്തിന് ശേഷം തിരിച്ചു വന്നപ്പോൾ അഭിനയിക്കുമ്പോൾ നേരിട്ട ചില ബുദ്ധിമുട്ടുകളെ പറ്റിയും സീമ അറിവിന്റെ വേദിയിൽ പങ്കുവെച്ചു.
മലയാളികൾ ഇന്നുവരെ കാണാത്ത നൂതനാവിഷ്‌കാരവുമായാണ് ഫ്‌ളവേഴ്‌സ് ഒരു കോടി പ്രേക്ഷകരിലേക്ക് എത്തിയത്. ഈ വേറിട്ട ദൃശ്യ വിസ്മയം ആസ്വാദകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു എന്നതും ഏറെ അഭിമാനകരം. വിജ്ഞാനവും വിനോദവും സമന്വയിപ്പിച്ചു കൊണ്ടുള്ള പ്രോഗ്രാമാണ് ‘ഫ്‌ളവേഴ്‌സ് ഒരു കോടി’. അറിവിന്റെ ഈ മത്സര വേദിയിൽ ഒരു ചോദ്യം മതി ജീവിതം തന്നെ മാറ്റിമറിയ്ക്കാൻ. ഇന്ത്യന്‍ ടെലിവിഷനിലെ ആദ്യ ഇന്റര്‍നാഷണല്‍ ഫോര്‍മാറ്റ് ഷോ ആയി ‘ഫ്ളവേഴ്സ് ഒരുകോടി’ പ്രേക്ഷകരിലേക്ക് എത്തിച്ചു എന്നതും ഈ പ്രോഗ്രാമിന്റെ മറ്റൊരു ആകര്‍ഷണമാണ്. വിജ്ഞാന വേദിയിൽ അറിവും അനുഭവവും ചേരുമ്പോൾ വേറിട്ടൊരു ദൃശ്യ വിസ്മയം തന്നെയാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here