Advertisement

കിഫ്ബിയില്‍ സുതാര്യതയില്ല; കോണ്‍ഗ്രസ് നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു; വി.ടി ബല്‍റാം ട്വന്റിഫോറിനോട്

July 18, 2022
2 minutes Read
vt balram about ed notice thomas issac

കിഫ്ബിയിലെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് തോമസ് ഐസക്കിന് ഇ ഡി നോട്ടിസ് അയച്ച വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്. സര്‍ക്കാര്‍ നടത്തുന്ന ഏത് പദ്ധതിയായാലും അത് കൃത്യമായി സ്‌ക്രൂട്ടിനിക്ക് വിധേയമാകണമെന്ന് വി.ടി ബല്‍റാം പറഞ്ഞു. കിഫ്ബിയുടെ കാര്യത്തില്‍ നേരത്തെ തന്നെ തോമസ് ഐസക് സൂക്ഷ്മ പരിശോധനയ്ക്ക് തയ്യാറായിരുന്നില്ലെന്നും വി.ടി ബല്‍റാം ട്വന്റിഫോറിനോട് പറഞ്ഞു.(vt balram about ed notice thomas issac)

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളെ മോദി സര്‍ക്കാര്‍ ഉപയോഗിക്കുമ്പോള്‍ കേരളത്തില്‍ അതേറ്റവും ആഘോഷിച്ചത് സിപിഐമ്മുകാരാണ്. കിഫ്ബിയുമായി ബന്ധപ്പെട്ട് നേരത്തെ കോണ്‍ഗ്രസ് വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. വിദേശത്ത് നിന്നുള്ള പണം, സുതാര്യതയില്ലായ്മ, അധിക ബാധ്യത തുടങ്ങിയവയെല്ലാം പ്രതിപക്ഷമുന്നയിച്ചു.

രാഷ്ട്രീയ നയങ്ങളുടെ ഭാഗമായി പുതിയ വികസന പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് കൊണ്ടോ നടത്തുന്നതുകൊണ്ടോ ആര്‍ക്കും എതിര്‍പ്പില്ല. പക്ഷേ ഏത് പദ്ധതിയാലും അത് കൃത്യമായ സ്‌ക്രൂട്ടിനിക്ക് വിധേയമാകണം. ആ നിലയിലൊരു സൂക്ഷ്മ പരിശോധനയ്ക്ക് കിഫ്ബിയുടെ കാര്യത്തില്‍ നേരത്തെ തന്നെ തോമസ് ഐസക് തയ്യാറായിരുന്നില്ല. ഇഡി നോട്ടിസ് വിശദാംശങ്ങള്‍ പുറത്തുവന്നതിന് ശേഷമേ ഇതൊരു രാഷ്ട്രീയ വേട്ടയാടലാണോ എന്നൊക്കെ പറയാന്‍ പറ്റൂ.

Read Also: ഇ പി ജയരാജനെതിരെ കേസെടുക്കാൻ സർക്കാർ തയ്യാറാകണം; കെ എസ് ശബരിനാഥൻ

കിഫ്ബി ഇല്ലായിരുന്നെങ്കിലും ഈ പറഞ്ഞ വികസന പദ്ധതികളൊക്കെ കേരളത്തില്‍ നടക്കുമായിരുന്നു. 13000ത്തോളം കോടി രൂപയാണ് സംസ്ഥാന ഖജനാവില്‍ നിന്ന് കിഫ്ബിക്ക് ലഭിച്ചത്. പദ്ധതികള്‍ക്കായി വേണ്ടിവന്നത് 20,000കോടിയോളം രൂപമാത്രമാണ്. ബാക്കി തുക കിഫ്ബിക്ക് അധികമായി ലഭിക്കുന്നതാണ്’. വി.ടി ബല്‍റാം പ്രതികരിച്ചു.

കിഫ്ബിയുടെ നടത്തിപ്പും ഫണ്ടിങുമായി തങ്ങള്‍ക്കാര്‍ക്കും ഒരു പരാതിയുമില്ലെന്നും കിഫ്ബിയെ ഉപയോഗപ്പെടുത്തിയതിലാണ് പ്രതിപക്ഷം സഭയില്‍ പരാതി ഉന്നയിച്ചതെന്നും അനില്‍ അക്കര ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights: vt balram about ed notice thomas issac

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top