Advertisement

വ്യോമയാന പ്രശ്‌നങ്ങള്‍; വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ സന്ദര്‍ശിച്ച് എ.എ.റഹീം എംപി

July 19, 2022
2 minutes Read
AA Rahim MP visited jyotiraditya scindia

വിവിധ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ സന്ദര്‍ശിച്ച് എ.എ.റഹീം എം.പി. രണ്ട് പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെടുത്താനായിരുന്നു സന്ദര്‍ശനമെന്ന് എ.എ.റഹീം ഫേസ്ബുക്കില്‍ കുറിച്ചു ( AA Rahim MP visited jyotiraditya scindia ).

ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പൈലറ്റാകാന്‍ നിലനില്‍ക്കുന്ന തടസങ്ങള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ടതായിരുന്നു ഒരു പ്രശ്‌നം. ആദം ഹാരിയുടെ അനുഭവം മാധ്യമങ്ങളില്‍ കണ്ട അവസരത്തിലാണ് വ്യോമയാന മന്ത്രിയുടെയും മന്ത്രാലയത്തിന്റെയും ശ്രദ്ധയില്‍ പ്രശ്നം കൊണ്ടുവരാന്‍ ശ്രമിച്ചത്. ട്രാന്‍സ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഒരുതരത്തിലുള്ളവിവേചനവും ഉണ്ടാകില്ല എന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും അദ്ദേഹം അറിയിച്ചു.

വിമാനടിക്കറ്റ് വര്‍ദ്ധനവ് ഗൗരവപ്രശ്‌നമാണ്. രണ്ടാമത് ഉന്നയിച്ച പ്രശ്‌നം അതായിരുന്നു. ആഭ്യന്തര യാത്രക്കാര്‍ക്കും വിദേശത്തുള്ള പ്രവാസികള്‍ക്കും വിമാനയാത്രാനിരക്കിലുണ്ടാകുന്ന വലിയ വര്‍ദ്ധനവ് താങ്ങാനാകാത്തതാണ്. വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നോക്കുകുത്തിയാവുകയാണ്. നിരക്ക് നിയന്ത്രിക്കാനുള്ള അധികാരം ഇന്ന് കേന്ദ്ര സര്‍ക്കാരിന് ഇല്ലാതായിരിക്കുന്നു. നവലിബറല്‍ നയത്തിന്റെ ഭാഗമായി എല്ലാം കമ്പോളത്തെ ഏല്‍പ്പിച്ച് സര്‍ക്കാര്‍ കാഴ്ചക്കാരായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രവാസികളെയും, മറ്റ് വിമാന യാത്രക്കാരെയും മാത്രമല്ല, വിനോദ സഞ്ചാരത്തെയും അതിലൂടെ തൊഴില്‍ അവസരങ്ങളെയും രാജ്യത്തിന്റെ വരുമാനത്തെയുമെല്ലാം പ്രതികൂലമായി ബാധിക്കുന്നതാണ് വിമാനയാത്രാ ടിക്കറ്റിലുണ്ടാകുന്ന നിരക്ക് വര്‍ധനവ്. വിമാന ടിക്കറ്റ് നിരക്ക് വര്‍ധനവ് നിയന്ത്രിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്ന് നിവേദനത്തിലൂടെ മന്ത്രിയോട് ആവശ്യപ്പെട്ടതായും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ എംപി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യയെ സന്ദര്‍ശിച്ചു.രണ്ട് പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെടുത്താനായിരുന്നു സന്ദര്‍ശനം.
ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക് പൈലറ്റാകാന്‍ നിലനില്‍ക്കുന്ന തടസ്സങ്ങള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ടതായിരുന്നു ഒരു പ്രശ്‌നം.
ശ്രീ ആദം ഹാരിയുടെ അനുഭവം മാധ്യമങ്ങളില്‍ കണ്ട അവസരത്തിലാണ് വ്യോമയാന മന്ത്രിയുടെയും മന്ത്രാലയത്തിന്റെയും ശ്രദ്ധയില്‍ പ്രശ്നം കൊണ്ടുവരാന്‍ ശ്രമിച്ചത്.
ട്രാന്‍സ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഒരുതരത്തിലുള്ളവിവേചനവും ഉണ്ടാകില്ല എന്ന് മന്ത്രി ഉറപ്പ് നല്‍കി.
വിമാനടിക്കറ്റ് വര്‍ദ്ധനവ് ഗൗരവപ്രശ്‌നമാണ്.
രണ്ടാമത് ഉന്നയിച്ച പ്രശ്‌നം അതായിരുന്നു. ആഭ്യന്തര യാത്രക്കാര്‍ക്കും വിദേശത്തുള്ള പ്രവാസികള്‍ക്കും വിമാനയാത്രാനിരക്കിലുണ്ടാകുന്ന വലിയ വര്‍ദ്ധനവ് താങ്ങാനാകാത്തതാണ്.
വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നോക്കുകുത്തിയാവുകയാണ്.നിരക്ക് നിയന്ത്രിക്കാനുള്ള അധികാരം ഇന്ന് കേന്ദ്ര സര്ക്കാരിന് ഇല്ലാതായിരിക്കുന്നു.
നവലിബറല്‍ നയത്തിന്റെ ഭാഗമായി എല്ലാം കമ്പോളത്തെ ഏല്‍പ്പിച്ച് സര്‍ക്കാര്‍ കാഴ്ചക്കാരായി മാറി.
പ്രവാസികളെയും,മറ്റ് വിമാന യാത്രക്കാരെയും മാത്രമല്ല,വിനോദ സഞ്ചാരത്തെയും അതിലൂടെ തൊഴില്‍ അവസരങ്ങളെയും രാജ്യത്തിന്റെ വരുമാനത്തെയുമെല്ലാം പ്രതികൂലമായി ബാധിക്കുന്നതാണ് വിമാനയാത്രാടിക്കറ്റിലുണ്ടാകുന്ന നിരക്ക് വര്‍ദ്ധനവ്.
വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ അടിയന്തിരമായിഇടപെടണമെന്ന് നിവേദനത്തിലൂടെ മന്ത്രിയോട് ആവശ്യപ്പെട്ടു.

Story Highlights: AA Rahim MP visited Aviation Minister jyotiraditya scindia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top