‘ഇന്‍ഡിഗോ കമ്പനി പൂട്ടാന്‍ പോകുന്നു’…! അല്‍പ്പത്തരം, പറയുന്നത് വിവരമില്ലായ്മ; ഇ.പി.ജയരാജനെ പരിഹസിച്ച് കെ.സുധാകരന്‍

ഇന്‍ഡിഗോയ്‌ക്കെതിരെയുള്ള ഇ.പി.ജയരാജന്റെ പ്രസ്താവനയെ പരിഹസിച്ച് കെപിസിസി കെ.സുധാകരന്‍. ഇന്‍ഡിഗോ കമ്പനിക്ക് ലാഭം ഉണ്ടാക്കി കൊടുക്കുന്നത് ഇ.പി.യും ഭാര്യയുമയല്ലേ. എന്നും വിമാനത്തില്‍ പോകുന്ന കുടുംബക്കാരാണല്ലോ. ടാറ്റയും ബിര്‍ളയുമാണല്ലോ. അല്‍പ്പത്തരം പറയുന്നത് വിവരമില്ലായ്മയാണെന്നും കെ.സുധാകരന്‍ പറഞ്ഞു ( Indigo; K Sudhakaran mocking EP Jayarajan ).
വിമാനത്തിലെ ആക്രമണ കേസില്‍ ഇ.പി.ജയരാജനെ പ്രതിയാക്കും. അതിനായി കോടതിയെ സമീപിക്കും. കുട്ടികളെ ആക്രമിച്ചത് ഇ.പി.ജയരാജനാണ്. അറസ്റ്റുകള്‍ വിവാദമാകുന്നത് സത്യസന്ധമല്ലാത്ത നടപടികളായതിനാലാണെന്നും കെ.സുധാകരന്‍ പറഞ്ഞു.
ശബരിനാഥന്‍ നിരപരാധിയാണ്. എന്ത് ചെയ്തിട്ടാണ് അറസ്റ്റ്. നാണം കെട്ട വര്‍ത്തമാനം പറഞ്ഞ് നടക്കാന്‍ മുഖ്യമന്ത്രിക്ക് നാണമില്ലേ. വിമാനത്തില്‍ സംഭവിച്ചതിന്റെ ചിത്രങ്ങളുണ്ട്. വിമാനത്തില്‍ ആക്രമണത്തിനിരയായത് യൂത്ത്‌കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരാണ്. മുഖ്യമന്ത്രി കളവ് പറയുകയാണ്. കളവ് അല്ലാതെ സത്യം പറഞ്ഞ പാരമ്പര്യം കണ്ണൂരിലെ നേതാക്കള്‍ക്കില്ല. മുഖ്യമന്ത്രിയുടെ നിലവാരം അദ്ദേഹം പുലര്‍ത്തണ്ടേ. അത് അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല. അക്രമിച്ചയാളിന്റെ പേരില്‍ കേസില്ല. കോടതിയെ പോലും തെറ്റിധരിപ്പിച്ചു. ഒരു ഭയപ്പാടും ഇല്ല. ഈ കേസില്‍ ഇ.പി.ജയരാജനെ പ്രതിയാക്കുമെന്നും പി.ശശി ഇത്തരം കഥകളുടെ ആശാനാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധം നടത്തിയ കേസില്‍ മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എസ്.ശബരിനാഥന് ഉപാധികളോടെ ജാമ്യം അനുവദിച്ചതില്‍ വഞ്ചിയൂര്‍ കോടതിക്ക് മുന്‍പില്‍ സിപിഐഎം പ്രതിഷേധം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വഞ്ചിയൂര്‍ കോടതി പരിസരത്ത് വന്‍ പൊലീസ് സന്നാഹം നിലയുറിപ്പിച്ചിട്ടുണ്ട്. ജാമ്യം അനുവദിച്ച കോടതിക്കെതിരേയും ശബരിനാഥനുമെതിരെ ഇന്‍ഡിഗോയ്‌ക്കെതിരെയുമെല്ലാം സിപിഐഎം പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുന്നുണ്ട്. ശബരിനാഥന്‍ പുറത്തെക്കിറങ്ങിയതോടെ സിപിഐഎം യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രണ്ടുഭാഗങ്ങളിലായി നിലയുറപ്പിച്ചിട്ടുണ്ട്. നടുവില്‍ പൊലീസ് നിന്ന് സംഘര്‍ഷ സാധ്യത ഒഴിവാക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തിയത്.
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശബരിനാഥന് ജാമ്യം നല്‍കിയത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി നിരുപാധികം തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം. മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ ഹാജരാക്കണം. റിക്കവര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ നല്‍കണമെന്നും ഉപാധിയില്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നാളെ മുതല്‍ 3 ദിവസം അന്വേഷണ സംഘത്തിന്റെ മുന്‍പില്‍ ഹാജരാകണം. 50000 രൂപയുടെ ബോണ്ടും നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
വിമാനത്തില്‍ പ്രതിഷേധം നടത്തിയ കേസില്‍ കെ.എസ്.ശബരീനാഥനാണ് ‘മാസ്റ്റര്‍ ബ്രെയ്ന്‍’ എന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. കസ്റ്റഡിയില്‍ വേണമെന്ന് പൊലീസിന്റെ അപേക്ഷ. ശബരിനാഥിനെതിരെ ഗുരുതര ആരോപണങ്ങളുള്ള റിമാന്‍ഡ് റിപ്പോര്‍ട്ട് ട്വന്റിഫോറിന് ലഭിച്ചു.
ഗൂഢാലോചനയില്‍ ശബരീനാഥനാണ് ‘മാസ്റ്റര്‍ ബ്രെയ്ന്‍’ എന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. വാട്‌സാപ്പ് ഉപയോഗിച്ച ഫോണ്‍ കണ്ടെടുക്കാന്‍ കസ്റ്റഡി വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ശബരീനാഥനെ ചോദ്യം ചെയ്യണം. ഗൂഢാലോചനയ്ക്ക് ഉപയോഗിച്ച മൊബൈലും ഉപകരണങ്ങളും കണ്ടെത്തണം. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നറിയാന്‍ ശബരീനാഥിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. ഒന്നാം പ്രതി ഫര്‍സീന്‍ മജീദിന് ശബരീനാഥ് നിര്‍ദേശം നല്‍കി. നിരവധി തവണ പ്രതികളെ ശബരിനാഥ് ഫോണില്‍ വിളിച്ചു. ഒന്നാം പ്രതിയെയും മൂന്നാം പ്രതിയെയും ശബരീനാഥ് വിളിച്ചെന്നും അന്വേഷണസംഘം ഉന്നയിച്ചു. പ്രതികള്‍ നാലുപേരും ചേര്‍ന്ന് കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസിലെ നാലാം പ്രതിയാണ്.
Story Highlights: Indigo; K Sudhakaran mocking EP Jayarajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here