വിമാനത്തിലെ പ്രതിഷേധം: കെ.എസ് ശബരീനാഥനെ ഇന്ന് ചോദ്യം ചെയ്യും

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്തിന് ശംഖുംമുഖം അസി. കമീഷണർ ഓഫീസിലാണ് ചോദ്യം ചെയ്യൽ. വിമാനത്തിൽ പ്രതിഷേധിക്കാനുള്ള ആഹ്വാനം യൂത്ത് കോൺഗ്രസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചത് ശബരീനാഥനാണ് എന്നാണ് ആരോപണം.
വിമാനത്തിലെ പ്രതിഷേധത്തിന് നിർദേശം നൽകിയത് ശബരിനാഥനെന്ന് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇതു സംബന്ധിച്ച വാട്സ്ആപ്പ് സന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് നോട്ടീസ്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത് വിവാദമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സംഘടിപ്പിച്ച യുവ ചിന്തന്‍ ശിബിരത്തില്‍ വനിത നേതാവിന്റെ പരാതി പുറത്തായതിന് പിന്നാലെയാണ് ശബരീനാഥിന്റെ പേരിലുള്ള വാട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടും പ്രചരിക്കുന്നത്.
Story Highlights: KS Sabrinathan will be questioned today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here