സ്വർണക്കടത്ത് കേസിൽ പിണറായിയെ കരിങ്കൊടി കാണിക്കാൻ ആഹ്വാനം ചെയ്തത്രേ; കെ.എസ്. ശബരീനാഥൻ ആവേശമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിന്റെ പേരിൽ മുൻ എം.എൽ.എ കെ.എസ്. ശബരീ നാഥിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. സ്വർണക്കടത്ത് കേസുപോലെയുള്ള വളരെ ഗുരുതരമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ട മുഖ്യമന്ത്രിയെ പ്രതിഷേധത്തിന്റെ ഭാഗമായി കരിങ്കൊടി കാണിക്കാൻ പദ്ധതിയിട്ടുവെന്ന വിഷയത്തിലാണ് കെ.എസ്.ശബരീ നാഥിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആരുടെ അറിവോടെയാണെങ്കിലും തങ്ങൾക്ക് അഭിമാനമേയുള്ളൂ. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെ പോലെ സഹപാഠിയെ കൊല്ലാൻ ശ്രമിച്ച കേസല്ലല്ലോ ഇത്.
ഡിവൈഎഫ്ഐ നേതാക്കന്മാരെപ്പോലെ സാമൂഹ്യവിരുദ്ധമായ കേസിലല്ലല്ലോ കെ.എസ്. ശബരീനാഥിനെ അറസ്റ്റ് ചെയ്തത്. നാട്ടിൽ സമരം ചെയ്തുവെന്ന കേസിലല്ലേ. വലിയ അഭിമാനമാണ്, വലിയ ആവേശമാണ് കെ.എസ്. ശബരീനാഥിനെക്കുറിച്ച് ഓർക്കുമ്പോൾ തങ്ങൾക്കുള്ളതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.
Read Also: കെ.എസ്. ശബരീനാഥന്റേത് വ്യാജ അറസ്റ്റാണെന്ന് യൂത്ത് കോൺഗ്രസ്
രാഹുൽ മാങ്കൂട്ടത്തിന്റെ ഫേസ്ബുക് പോസ്റ്റ്:
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷൻ K S ശബരിനാഥന്റെ അറസ്റ്റ് പിണറായി പോലീസ് രേഖപ്പെടുത്തി….
SFI സംസ്ഥാന സെക്രട്ടറിയെ പോലെ സഹപാഠിയെ കൊല്ലാൻ ശ്രമിച്ചതിനല്ല…
പിന്നെ എന്തിനാണെന്നറിയുമോ?
സ്വർണ്ണക്കടത്ത് കേസിൽ പിണറായിയെ കരിങ്കൊടി കാണിക്കാൻ ആഹ്വാൻ ചെയ്തത്രേ…
പിണറായിയെ കരിങ്കൊടി കാണിച്ചാൽ അറസ്റ്റ് ചെയ്ത് തുറങ്കിലടയ്ക്കുമെങ്കിൽ കേരളത്തിലെ ജയിലുകൾ പോരാതെ വരുമല്ലോ….
സമര നേതൃത്വം…..
Story Highlights: Rahul Mamkootathil On K S Sabarinathan Arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here