കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് പീഡനമായി കണക്കാക്കുമെന്ന് സൗദി

കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് പീഡനമായി കണക്കാക്കുമെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍. തൊട്ടടുത്ത ബന്ധുക്കളാണ് കുട്ടികളെ പീഡിപ്പിക്കുന്നവരില്‍ കൂടുതലെന്നും കമ്മീഷന്‍ അംഗമായ സാറ അബ്ദുള്‍ കരീം പറഞ്ഞു.
കുട്ടികള്‍ക്ക് മതിയായ വിദ്യാഭ്യാസം ലഭിക്കേണ്ടത് അവരുടെ അവകാശമാണ്. ഇത് നിഷേധിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് പീഢനമായി കണക്കാക്കുമെന്ന് സൗദി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായ സാറ അബ്ദുള്‍ കരീം പറഞ്ഞു.
പഠിക്കാനുള്ള അവകാശം മാതാപിതാക്കള്‍ നിഷേധിക്കുന്നത് കുട്ടികളെ ഉപദ്രവിക്കുന്നവരുടെ കൈകളില്‍ ഏല്‍പ്പിക്കുന്നതിന് തുല്യമാണ്. കുട്ടികളുടെ ഭാവിയാണ് പ്രധാനം. അതുകൊണ്ട് അവരെ ഉപദ്രവിക്കുകയോ അവകാശങ്ങള്‍ നിഷേധിക്കുകയോ ചെയ്യുന്നത് മാതാ പിതാക്കളോ മറ്റ് ബന്ധുക്കളോ ആണെങ്കില്‍ പോലും ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം.
കുട്ടികളെ പീഠിപ്പിക്കുന്നവരില്‍ കൂടുതല്‍ അടുത്ത ബന്ധുക്കള്‍ ആണെന്നും, അവര്‍ക്ക് കുട്ടികളുമായി ബന്ധപ്പെടാനുള്ള മാര്‍ഗം എളുപ്പമാകുന്നതാണ് ഇതിന് കാരണമെന്നും സാറ പറഞ്ഞു. സോഷ്യല്‍ മീഡിയ വഴി സൗഹൃദം സ്ഥാപിച്ചു കുട്ടികളെ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കുന്നതിനെതിരെയും മനുഷ്യാവകാശ കമ്മീഷന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Story Highlights: Saudi Arabia considers denying education to children as torture
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here