വാടകയ്ക്ക് കിട്ടിയ വീട് നാല് കുടുംബങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കി; യുവാവിന് 65 ലക്ഷം രൂപ പിഴ വിധിച്ച് കോടതി

താന്‍ വാടകയ്‌ക്കെടുത്ത വില്ല ഉടമയുടെ അനുവാദമില്ലാതെ നാല് കുടുംബങ്ങള്‍ക്കായി വീതിച്ച് വാടകയ്ക്ക് നല്‍കിയ ആള്‍ക്ക് ശിക്ഷ വിധിച്ച് അബുദാബി കോടതി. അബുദാബിയിലെ കെട്ടിട നിയമങ്ങള്‍ ലംഘിച്ചതിനും വില്ലയ്ക്ക് കേടുപാടുകള്‍ വരുത്തിയതിനും ഇയാള്‍ 65 ലക്ഷം രൂപ പിഴയടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. ഈ തുക നഷ്ടപരിഹാരമായി വില്ലയുടെ ഉടമയ്ക്ക് നല്‍കും. ഇത് കൂടാതെ ഉടമയുടെ കേസിന്റെ ചെലവുകളും പ്രതി വഹിക്കണമെന്ന് കോടതി ഉത്തരവിട്ടു. (Abu Dhabi man to pay Dh300,000 for subletting villa)
യുവാവ് വില്ലയില്‍ ഉടമയോട് ചോദിക്കാതെ നിരവധി പരിഷ്‌കരണങ്ങള്‍ നടത്തുകയും വീട് നാല് തുല്യ ഭാഗങ്ങളായി വിഭജിക്കുകയും ചെയ്തതായി കോടതിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. നാല് കുടുംബങ്ങള്‍ക്കും താമസിക്കാന്‍ സാധിക്കുന്ന വിധത്തില്‍ ഇയാള്‍ ഈ നാല് ഭാഗങ്ങളും പരിഷ്‌കരിച്ചെന്നും എഞ്ചിനീയര്‍ ഉള്‍പ്പെടെ കോടതിയില്‍ മൊഴി നല്‍കി.
പ്രതി അബുദാബിയിലെ ഭവന നിയമങ്ങള്‍ ലംഘിച്ചെന്ന് കോടതി വിധിയില്‍ പറയുന്നു. എന്നാല്‍ തന്റെ വില്ല പഴയതുപോലെയാക്കാനായി 65 ലക്ഷം രൂപയില്‍ കൂടുതലാകുമെന്ന് ഉടമ കോടതിയില്‍ പറഞ്ഞു. പ്രതിയില്‍ നിന്നും നഷ്ടപരിഹാരമായി ഒരു കോടി രൂപ വാങ്ങണമെന്നായിരുന്നു വാദി ആവശ്യപ്പെട്ടത്. എന്നാല്‍ ഈ തുക കോടതി അംഗീകരിക്കാന്‍ തയാറാകാതെ വരികയായിരുന്നു.
Story Highlights: Abu Dhabi man to pay Dh300,000 for subletting villa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here