ഡ്യുറൻഡ് കപ്പ്: ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഡിയിൽ

ഡ്യുറൻഡ് കപ്പിൻ്റെ ഗ്രൂപ്പുകൾ പ്രഖ്യാപിച്ചു. ഐഎസ്എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഡിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഒഡീഷ എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ഐഎസ്എൽ ക്ലബുകൾക്കൊപ്പം ഐലീഗ് ക്ലബ് സുദേവ ഡൽഹി എഫ്സി, ആർമി ഗ്രീൻ എന്നീ ടീമുകളാണ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ. ഡ്യുറൻഡ് കപ്പിൻ്റെ 131ആം പതിപ്പാണ് അടുത്ത മാസം ആരംഭിക്കുന്നത്. (durand cup kerala blasters group)
ഗ്രൂപ്പുകൾ
Group A: FC Goa, Mohammedan SC, Bengaluru FC, Jamshedpur FC, Indian Air Force
Group B: SC East Bengal, ATK Mohun Bagan, Mumbai City FC, Rajasthan United FC, Indian Navy
Group C: NEROCA FC, TRAU FC, Hyderabad FC, Chennaiyin FC, Army Red
Group D: Odisha FC, NorthEast United FC, Kerala Blasters FC, Sudeva Delhi FC, Army Green
അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് പരിശീലനത്തിനായി വിദേശത്ത് പോകുമെന്നാണ് റിപ്പോർട്ട്. ഫസ്റ്റ് ടീം യുഎഇയിലായിരിക്കുന്നതിനാൽ ഡ്യുറൻഡ് കപ്പിൽ രണ്ടാം നിര ടീമിനെയാവും ബ്ലാസ്റ്റേഴ്സ് അയക്കുക. ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 18 വരെയാണ് ഡ്യുറൻഡ് കപ്പ്.
Read Also: പരിശീലനത്തിനായി ബ്ലാസ്റ്റേഴ്സ് വിദേശത്തേക്ക്; ഡ്യുറൻഡ് കപ്പിൽ കളിക്കുക രണ്ടാം നിര ടീം?
ഡ്യുറൻഡ് കപ്പിൻ്റെ ഏറ്റവും പുതിയ പതിപ്പ് വളരെ വിപുലമായി നടത്താനാണ് തീരുമാനം. മൂന്ന് വേദികളിലായാണ് ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കുക. ആകെ 20 ടീമുകൾ ടൂർണമെൻ്റിൽ കളിക്കും. 11 ഐഎസ്എൽ ടീമുകളും ഡ്യുറൻഡ് കപ്പിലുണ്ടാവും. ഒപ്പം അഞ്ച് ഐ-ലീഗ് ടീമുകളും ഇന്ത്യൻ സൈന്യത്തിന്റെ നാല് ടീമുകളും ടൂർണമെൻ്റിൽ മാറ്റുരയ്ക്കും.
ഓഗസ്റ്റ് 16നാണ് ഡ്യുറൻഡ് കപ്പിന്റെ 131-ാം പതിപ്പിന് തുടക്കമാവുക. പശ്ചിമ ബംഗാളിലെ കൊൽക്കത്ത, അസമിലെ ഗുവാഹത്തി, മണിപ്പൂരിലെ ഇംഫാൽ എന്നീ നഗരങ്ങളാണ് ഡ്യുറൻഡ് കപ്പിന് വേദിയാകുക. 1888ൽ ആരംഭിച്ച ഡ്യുറൻഡ് കപ്പിൽ കഴിഞ്ഞ വർഷമാണ് ഐഎസ്എൽ ടീമുകൾ കളിച്ചുതുടങ്ങിയത്. കേരള ബ്ലാസ്റ്റേഴ്സ്, എഫ്സി ഗോവ, ബെംഗളൂരു എഫ്സി തുടങ്ങിയ ടീമുകൾ കഴിഞ്ഞ സീസണിൽ കളിച്ചു. എഫ്സി ഗോവ ആയിരുന്നു ചാമ്പ്യന്മാർ.
Story Highlights: durand cup kerala blasters group
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here