Advertisement

രാജ്യാന്തര എര്‍ത്ത് സയന്‍സ് ഒളിംപ്യാഡില്‍ ഇന്ത്യന്‍ പതാകയേന്താന്‍ മലയാളി

July 20, 2022
2 minutes Read
international earth science olympiad malayali participation

രാജ്യാന്തര എര്‍ത്ത് സയന്‍സ് ഒളിംപ്യാഡില്‍ ഇന്ത്യന്‍ പതാകയേന്താന്‍ മലപ്പുറം എടപ്പാളില്‍ നിന്ന് കൊച്ചു ബാലന്‍. നടക്കാവിലെ ഭാരതീയ വിദ്യാഭവനിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ എന്‍.എസ്.ഭാനവ് ആണ് ഈ പ്രതിഭ. ഓഗസ്റ്റ് 25 മുതല്‍ 31 വരെ ഇറ്റലിയില്‍ നടക്കുന്ന മത്സരത്തില്‍ കേരളത്തില്‍നിന്ന് ആദ്യമായാണ് ഒരാള്‍ പങ്കെടുക്കുന്നത്.(international earth science olympiad malayali participation)

ഇന്ത്യന്‍ നാഷനല്‍ എര്‍ത്ത് സയന്‍സ് ഒളിംപ്യാഡില്‍ ഒന്നാം റാങ്ക് നേടിയ ഭാനവ് പിന്നീട് നടന്ന ക്യാമ്പിലും ഒന്നാമനായാണ് ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരം നേടി ചരിത്രത്തിലേക്ക് നടന്ന് കയറുന്നത്. ദിനോസറുകളുടെ വംശനാശത്തിന് കാരണമായ സിദ്ധാന്തങ്ങളുടെ അവലോകനം മുതല്‍ വിവിധ വിഷയങ്ങളിലെ നിരീക്ഷണങ്ങളാണ് ഈ മിടുക്കനെ അംഗീകാരത്തിന്റെ നെറുകയില്‍ എത്തിച്ചത്.

Read Also: പരസ്യത്തിനായി മാറ്റിവെച്ച 12 ലക്ഷം ചെലവായില്ല; ഈ പണം ആർക്ക് കൊടുക്കണമെന്ന ചോദ്യവുമായി ഷെഫ് സുരേഷ് പിള്ള

പൊന്നാനി ഭാരതീയ വിദ്യാ ഭവനിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഭാവനവ്. എല്ലാ രാജ്യങ്ങളും പങ്കെടുക്കുന്ന ആഗോള എര്‍ത്ത് സയന്‍സ് ഒളിമ്പ്യാഡിന് ഇക്കൊല്ലം ഇറ്റലിയാണ് ആതിഥേയത്വം വഹിക്കുന്നത്.ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഭാനവ് ഈ മത്സരത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ബഹുമതിക്കും അര്‍ഹനായിട്ടുണ്ട്. എടപ്പാളിലെ ഡോക്ടര്‍ ദമ്പതികളായ സുനില്‍, ദീപ ശര്‍മ്മ എന്നിവരുടെ മകനാണ് ഭാനവ്.

Story Highlights: international earth science olympiad malayali participation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top