Advertisement

കോൺഗ്രസ് ആസ്ഥാനത്തും പരിസരത്തും നിരോധനാജ്ഞ

July 21, 2022
1 minute Read
A ban was announced at the Congress headquarters

കോൺഗ്രസ് ആസ്ഥാനത്തും പരിസരത്തും സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോൺഗ്രസിന്റെ ഇന്നത്തെ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിലാണ് നടപടി. സി.ആർ.പി.സി ചട്ടം 144 അനുസരിച്ചാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ഇന്ന് ഡൽഹി എൻഫോഴ്സ്‌മെന്റ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാവുകയാണ്.

അതുകൊണ്ടുതന്നെ ഇന്ന് കോൺഗ്രസ് എം.പിമാർ പാർലമെന്റിലും മുതിർന്ന നേതാക്കൾ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തും പ്രതിഷേധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മാർച്ചുകളും കൂട്ടം ചേരുന്നതും അടക്കം നിരോധിച്ചിരിക്കുകയാണ്.

മറ്റ് പാർട്ടികളെയും പ്രതിഷേധത്തിനായി കോൺ​ഗ്രസ് ക്ഷണിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും.
ഇതേകേസിൽ, രാഹുൽ ഗാന്ധിയെ അഞ്ചു ദിവസമായി 50 മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. അന്നും കോൺഗ്രസ് രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Story Highlights: A ban was announced at the Congress headquarters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
Top