‘കപ്പേം മീനും വേണോന്ന് ചോദിച്ച് ഒരു ചേട്ടൻ എന്നെ വീഴ്ത്തി’; കരിബീയൻ വിശേഷങ്ങളുമായി സഞ്‍ജു സാംസൺ; വിഡിയോ

വിൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ് മത്സരത്തിന് വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ തന്നെ കപ്പയും മീനും വേണോ എന്നു ചോദിച്ചാണ് ഒരു ചേട്ടൻ എന്നെ വീഴ്ത്തിയത്. അതാണ് കരീബിയനിലെ ആദ്യ അനുഭവമെന്ന് സഞ്‍ജു സാംസൺ. കഴിഞ്ഞ ദിവസം ട്രിനിഡാഡിലെത്തിയ സഞ്‍ജുവിനേയും ഭാര്യയേയും സ്വീകരിക്കാൻ മലയാളികളുൾപ്പെടെയുള്ള നിരവധി ആരാധകരാണ് എത്തിയത്. എയർപോർട്ടിൽ നിന്നുള്ള വിഡിയോ വന്നതിന് പിന്നാലെ സ്റ്റേഡിയത്തിൽ നിന്നുള്ള വീഡിയോയും ആരാധകർ പുറത്തുവിട്ടു. പക്ഷെ ഇത്തവണ സഞ്‍ജു തന്നെയാണ് വിഡിയോ എടുത്തിരിക്കുന്നത്.(sanju samson reached westindies with wife video)
‘ എല്ലാർക്കും നമസ്കാരം. ഞാൻ ഇവിടെ ട്രിനിഡാഡ്, പോർട്ട് ഓഫ് സ്പെയിനിലാണ്. നമ്മുടെ ചേട്ടന്മാർ കൂടെയുണ്ട്. വളരെ സന്തോഷം. വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ തന്നെ കപ്പയും മീനും വേണോ എന്നു ചോദിച്ചാണ് ഒരു ചേട്ടൻ എന്നെ വീഴ്ത്തിയത്. അതാണ് കരീബിയനിലെ ആദ്യ അനുഭവം. അപ്പോഴാണ് ആദ്യത്തെ മലയാളിയെ പരിചയപ്പെട്ടത്. പരിശീലനത്തിന് വന്നപ്പോൾ ഭയങ്കര മഴയാണ്. അതുകൊണ്ട് രണ്ട് ചേട്ടന്മാരുമായി സംസാരിച്ച് ഇരിക്കുന്നു’. – വിഡിയോയിൽ പറഞ്ഞു.
അതേസമയം വിൻഡീസിനെതിരായ ഏകദിന പരമ്പരക്ക് നാളെ ക്യൂൻസ് പാർക്കിൽ തുടക്കമാകും. മഴമൂലം ഇൻഡോറിൽ പരിശീലിക്കുന്ന ഇന്ത്യൻ താരങ്ങളുടെ വീഡിയോ ബിസിസിഐ ട്വീറ്റ് ചെയ്തു. രോഹിത്ത് ശർമയുടെ അഭാവത്തിൽ ശിഖർ ധവാനാണ് ഇന്ത്യയുടെ ക്യാപ്റ്റൻ.
Story Highlights: sanju samson reached westindies with wife video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here