Advertisement

സോണിയാ ഗാന്ധിയുടെ ചോദ്യംചെയ്യല്‍: പൊലീസല്ല പട്ടാളമിറങ്ങിയാലും പ്രതിഷേധിക്കും; കെ. മുരളീധരൻ

July 21, 2022
3 minutes Read

നാഷണൽ ഹെറാൾഡ്‌കേസിൽ സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യന്നതുമായി ബന്ധപ്പെട്ട് പൊലീസല്ല പട്ടാളമിറങ്ങിയാലും പ്രതിഷേധിക്കുമെന്ന് കെ മുരളീധരൻ എംപി. രാജ്യവ്യാപകമായി പ്രതിഷേധിക്കുമെന്ന് കെ മുരളീധരൻ എംപി പറഞ്ഞു. തങ്ങളോട് പാർലമെന്റിൽ ഹാജരാകാനും സഭയിൽ വിഷയമുന്നയിക്കാനുമാണ് ആവശ്യപ്പട്ടത്. ഞങ്ങൾ പറയുന്നത് പഞ്ചപുച്ഛമടക്കി അനുസരിക്കുക എന്നതാണ് സർക്കാരിന്റെ നിലപാട്. അതിനെ തങ്ങൾ പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എതിരഭിപ്രയാമുള്ള ശബ്ദങ്ങളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായാണ് കോൺഗ്രസ് ഇതിനെ കാണുന്നത്. അതുകൊണ്ട് തന്നെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.(sonia gandhi ed questioning, congress protest will continue- k muraleedharan)

Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച

അതേസമയം സോണിയാ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധം ശക്തമാക്കാക്കാനൊരുങ്ങി കോൺഗ്രസ് എംപി. പാർലമെന്റിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകി കോൺഗ്രസ് എംപിമാർ. പാർലമെന്റിന് അകത്തും പുറത്തും പ്രക്ഷോഭം നടത്തുമെന്ന് കെ സി വേണുഗോപാൽ ട്വന്റിഫോറിനോട് പറഞ്ഞു. കേന്ദ്രസർക്കാരിന്റേത് പ്രതികാര നടപടി. ജനാധിപത്യ വിശ്വാസികൾക്ക് ആശങ്കയുണ്ട്. സോണിയയുടെ ആരോഗ്യ സ്ഥിതി മോശമാണ്. ഹാജരാകുന്നത് നിയമം അനുസരിക്കുന്നതിനാൽ. എംപിമാരെ പോലും പ്രതിഷേധിക്കാൻ അനുവദിക്കാത്തത് പാർലമെന്റിൽ ഉന്നയിക്കും. എ ഐ സി സി മുഴുവൻ വളഞ്ഞാലും സമരം അവസാനിപ്പിക്കില്ലെന്ന് കെ സി വേണുഗോപാൽ ട്വന്റിഫോറിനോട് പറഞ്ഞു.

അതേസമയം സോണിയാ ഗാന്ധിയെ ഇഡി ഇന്ന് ചോദ്യം ചെയ്യാനിരിക്കെ എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ. പ്രവർത്തകർക്ക് പാർട്ടി ആസ്ഥാനത്തേക്ക് പ്രവേശനമില്ലെന്ന് ഡൽഹി പൊലീസ് പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാവിലെ പതിനൊന്നരയോടെ ഇ ഡി ഓഫീസില്‍ സോണിയ ഹാജരാകുമെന്നാണ് വിവരം. ആരോഗ്യാവസ്ഥ പരിഗണിച്ച് വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇഡി അറിയിച്ചെങ്കിലും കോൺഗ്രസ് അധ്യക്ഷ അത് നിരസിക്കുകയായിരുന്നു.

Story Highlights: sonia gandhi ed questioning, congress protest will continue- k muraleedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top