താലിബാൻ അഫ്ഗാനിസ്ഥാനിൽ നടപ്പിലാക്കുന്നത് പ്രാകൃത ഭരണം; ഐക്യരാഷ്‌ട്ര സഭ

താലിബാന്റെ ഭരണത്തിന് കീഴിൽ അഫ്‌ഗാനിസ്ഥാനിലെ ജനങ്ങൾ ക്രൂരമായ പീഡനത്തിനിരയാവുകയാണെന്ന് ഐക്യരാഷ്‌ട്ര സഭ . ജനങ്ങളുടെ ജീവനും സ്വത്തിനും യാതൊരു വിധ സുരക്ഷയും കൽപ്പിക്കാത്ത ഭരണകൂടമാണ് രാജ്യം ഭരിക്കുന്നത്. സ്ത്രീകളും പെൺ കുട്ടികളും മോശം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് അഫ്ഗാനിലെ യുഎൻ ദൗത്യസംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. അഫ്ഗാനിസ്ഥാനിലെ ജീവിതം വളരെ ദുരിതപൂർണ്ണമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇരുപത് വർഷത്തെ സായുധ പോരാട്ടത്തിനൊടുവിൽ ഭരണം പിടിച്ചെടുത്ത താലിബാൻ പൂർണ്ണമായും ഇസ്ലാമിക നിയമത്തിനു കീഴിലുള്ള ഭരണമാണ് നടപ്പിലാക്കുന്നത്.
സ്ത്രീകൾക്കും കുട്ടികൾക്കും സമൂഹത്തിന്റെ മുഖ്യധാരയിൽ യാതൊരുവിധ സ്ഥാനവുമില്ല എന്നും , സ്ത്രീകൾക്ക് വിദ്യാഭ്യാസം പൂർണ്ണമായും നിരോധിക്കുകയും ചെയ്തിരുന്നു . ഇത്തരം പ്രാകൃതമായ രീതികൾ നടപ്പിലാക്കുന്നതിലൂടെ താലിബാൻ ഭരണത്തിന് കീഴിൽ അഫ്ഗാനിസ്ഥാൻ ലോകത്തിനു മുന്നിൽ ഒറ്റപെടുകയാണെന്നും യു എൻ തന്റെ റിപ്പോർട്ടിൽ പറയുന്നു.
മത ന്യൂനപക്ഷങ്ങളെ തേടി കണ്ടെത്തി ക്രൂരമായി പീഡിപ്പിക്കുന്ന സാഹചര്യമാണ്. സ്ത്രീകൾ പുറത്തിറങ്ങുകയോ ഏതെങ്കിലും തരത്തിലുള്ള തൊഴിൽ ചെയ്യുകയോ ചെയ്താൽ അവർ ഇസ്ലാമിക നിയമം അനുസരിക്കുന്ന രീതിയിൽ വേണം വസ്ത്രം ധരിക്കാനെന്നും റിപ്പോർട്ടിൽ പറയുന്നു.
Read Also: ഇന്ത്യക്കാരെ ബന്ദികളാക്കിയിട്ടില്ല ; വാർത്ത നിഷേധിച്ച് താലിബാൻ
ഓരോ ദിവസവും അഫാഗാൻ ജനത മാനസികമായ പീഡനത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ്. തീർത്തും ഏകാധിപത്യ ഭരണ സംവിധാനം നിലനിൽക്കുന്ന സാഹചര്യത്തിലേക്ക് അഫ്‌ഗാനിസ്ഥാൻ മാറിയെന്നു റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
Story Highlights: UN slams killings, rights abuses under Afghanistan’s Taliban
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here