പ്രധാനമന്ത്രിയാകാൻ അവസരം നൽകിയിട്ടും, അത് വേണ്ടെന്നു വച്ച സോണിയ ഗാന്ധിയെയാണ് കേന്ദ്രസർക്കാർ ആക്രമിക്കുന്നത്; വി ഡി സതീശൻ

നാഷണൽ ഹെറാൾഡ് കേസിലെ ഇ ഡി നീക്കം കോൺഗ്രസ് നേതാക്കളെ അപമാനിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം. രാജ്യം ഭരിക്കുന്നവർക്ക് ഭയമാണ്. സോണിയക്കോ രാഹുലിനോ ഇക്കാര്യത്തിൽ വീഴ്ചകൾ ഉണ്ടായിട്ടില്ല.(vd satheeshan against ed on soina gandhi questioning)
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
നാഷണൽ ഹെറാൾഡ് കേസിൽ എന്താണ് സംഭവിക്കുന്നതെന്ന് എന്ന് എല്ലാവർക്കും അറിയാം. പുകമറയുണ്ടാക്കി അപമാനിക്കാനാണ് ഇഡിയുടെ നീക്കം. പ്രധാനമന്ത്രിയാകാൻ അവസരം നൽകിയിട്ടും അത് വേണ്ടെന്നു വച്ച മഹതിയായ സോണിയ ഗാന്ധിയെയാണ് കേന്ദ്രസർക്കാർ ആക്രമിക്കുന്നതെന്ന് വി.ഡീ.സതീശൻ പറഞ്ഞു. കോൺഗ്രസ് കീഴടങ്ങില്ലെന്നും രാജ്യം ഭരിക്കുന്നവർക്ക് ഭയം ആണെന്നും സതീശൻ കുറ്റപ്പെടുത്തി. രണ്ട് തവണ പ്രധാനമന്ത്രി പദം കിട്ടിയിട്ടും സ്വീകരിക്കാതെ മാറി നിന്ന നേതാവാണ് സോണിയാ ഗാന്ധിയെന്നും വി ഡി സതീശൻ പറഞ്ഞു.
അതേസമയം നയതന്ത്ര സ്വർണക്കടത്ത് കേസ് ഇ.ഡി വേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാടെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. സിബിഐ അന്വേഷത്തെയും വിശ്വാസമില്ല. സ്വര്‍ണക്കടത്ത് സബ്മിഷന്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഒത്തുതീര്‍പ്പ് പാലമാണ് ഇ.ഡി. അതുകൊണ്ടാണ് ജുഡീഷ്യൽ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതെന്നും വി ഡി സതീശൻ പറഞ്ഞു.
Story Highlights: vd satheeshan against ed on soina gandhi questioning
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here