ഭർത്യ പീഡനം പൊലീസിൽ അറിയിച്ചു, ഭാര്യയെ പോസ്റ്റിൽ കെട്ടിയിട്ട് ഭർത്താവിൻ്റെ ക്രൂര മർദനം

ഉത്തർപ്രദേശിലെ ആഗ്രയിൽ ഭാര്യയ്ക്ക് ഭർത്താവിൻ്റെ ക്രൂര മർദനം. യുവതിയെ വൈദ്യുതത്തൂണിൽ കെട്ടിയിട്ട ശേഷം ഇരുമ്പ് വടി കൊണ്ട് തല്ലി ചതച്ചു. ഭർത്യ പീഡനത്തിൽ മനംനൊന്ത യുവതി ദിവസങ്ങൾക്ക് മുമ്പ് പൊലീസിനെ സമീപിച്ചിരുന്നു. ഇതിൽ ക്ഷുഭിതനായ ഭർത്താവ് വീട്ടിലെത്തി പരസ്യമായി മർദിക്കുകയായിരുന്നു.
ആഗ്ര ജില്ലയിലെ ആഴ്‌സേന ഗ്രാമത്തിൽ നിന്നാണ് സംഭവം. 17 വർഷം മുമ്പാണ് കുസുമ ദേവി, ശ്യാം ബിഹാരി ദമ്പതികളുടെ വിവാഹം. മദ്യപിച്ച ശേഷം ഭർത്താവ് നിരന്തരം മർദിച്ചിരുന്നു. മനംമടുത്തതോടെ ഇവർ പൊലീസിനെ സമീപിച്ചു. ഇതറിഞ്ഞ ഭർത്താവ് സ്ത്രീയെ ക്രൂരമായി മർദിക്കുകയായിരുന്നു. മർദന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
#WATCH उत्तर प्रदेश: आगरा में एक पति ने अपनी पत्नी को खंबे से बांधकर डंडे से पीटा। घटना का वीडियो वायरल हुआ। (20.07) pic.twitter.com/ND9CbIo9dP
— ANI_HindiNews (@AHindinews) July 20, 2022
ഭർത്താവ് യുവതിയെ കെട്ടിയിട്ട് മർദിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വീഡിയോ വൈറലായതോടെ പൊലീസ് നടപടി സ്വീകരിച്ചു. ശ്യാം ബിഹാരിക്കും മാതാവിനുമെതിരെ കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇയാൾ ഓടി ഓടി രക്ഷപ്പെട്ടു. ഭർത്താവിനായി തെരച്ചിൽ പുരോഗമിക്കുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
Story Highlights: Video Shows UP Man Beating Up Wife Tied To Electric Pole
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here