Advertisement

‘ഇനിയും ഒരുപാട് പഠിക്കാനുണ്ട്; ഒരുപാട് നല്ല സിനിമകൾ ചെയ്യണം’;അപർണ ബാലമുരളി

July 22, 2022
1 minute Read

68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വളരെയധികം സന്തോഷമുണ്ട് വലിയൊരു എക്സ്പീരിയൻസായിരുന്നു തമിഴ് സിനിമയിലേതെന്ന് മികച്ച നടിക്കുള്ള അവർഡ് ലഭിച്ച അപർണ ബാലമുരളി. ഡയറക്ടർ സുധാ മാഡത്തിനോടാണ് നന്ദി അറിയിക്കുന്നത്. ഇനിയും ഒരുപാട് പഠിക്കാനുണ്ട്. ഒരുപാട് നല്ല സിനിമകൾ ചെയ്യണം. തമിഴ് പഠിച്ചെടുത്തത് ട്രെയിനിങ്ങിലൂടെയായിരുന്നു. ഒരുപാട് പേരോട് നന്ദി പറയാനുണ്ട്. ഡയറക്ടറിനോടും നായകനോടും ഒരുപാട് നന്ദി പറയാനുണ്ട്. കഠിനപ്രയത്നത്തിന്റെ ഫലം തന്നെയാണ് ഈ അവർഡെന്ന് അപർണ ബാലമുരളി പറഞ്ഞു .(68th national awards)

68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സൂര്യയും അജയ് ദേവഗണുമാണ് 2്020ലെ മികച്ച നടൻമാർ. നടിയായി അപർണ ബാലമുരളിയും തിരഞ്ഞെടുക്കപ്പെട്ടു. തമിഴ് ചിത്രം സൂരരൈ പോട്രിലെ അഭിനയത്തിനാണ് അപർണയും സൂര്യയ്‌ക്കും അംഗീകാരം. താനാജി എന്ന ചിത്രത്തിലെ അഭിനയമാണ് അജയ് ദേവഗണിന് ദേശീയ പുരസ്കാരം നേടികൊടുത്തത്.

അയ്യപ്പനും കോശിയിലെ അഭിനയത്തിന് ബിജു മേനോനും അർഹനായി. നഞ്ചി അമ്മയാണ് മികച്ച പിന്നണി ​ഗായിക. അന്തരിച്ച സംവിധായകൻ സച്ചിക്കാണ് മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചത്. വിപുൽ ഷാ അധ്യക്ഷനായ ജൂറിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.

Story Highlights: 68th national awards

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top