Advertisement

Agnivir : പ്രതിമാസം 30,000 രൂപ ശമ്പളം; നേവിയിൽ അഗ്നിവീർ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ഇന്ന്

July 22, 2022
2 minutes Read
agnivir navy application last date

നാവിക സേനയിൽ അഗ്നിവീർ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ഇന്ന്. joinindiannavy.gov.in. എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. ( agnivir navy application last date )

2,800 ഒഴിവുകളാണ് നാവിക സേനയിൽ ഉള്ളത്. ഇതിൽ സ്ത്രീകൾക്ക് മാത്രം 560 ഒഴിവുകളാണ് ഉള്ളത്. പ്രതിമാസം 30,000 രൂപയാണ് അഗ്നിവീറിന് നാവിക സേനയിൽ ലഭിക്കുന്ന ശമ്പളം. കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം.

Read Also: ‘വിരമിക്കുന്ന അഗ്നിവീര്‍ സൈനികര്‍ക്ക് ഹരിയാന സര്‍ക്കാര്‍ ജോലി നൽകും’; മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ

1999 നവംബർ 1നും 2005 ഏപ്രിൽ 30 നും മധ്യേ ജനിച്ചവർക്കാണ് അപേക്ഷിക്കാൻ അവസരമുള്ളത്. എഴുത്ത് പരീക്ഷ, ഫിസിക്കൽ ഫിറ്റ്‌നസ് ടെസ്റ്റ്, മെഡിക്കൽ എക്‌സാമിനേഷൻ എന്നീ കടമ്പകൾ ഉദ്യോഗാർത്ഥി കടക്കണം. ഒക്ടോബറിലായിരിക്കും എഴുത്ത് പരീക്ഷ നടക്കുക.

Story Highlights: agnivir navy application last date

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top